Wednesday December 07, 2016
Latest Updates

ഇന്റര്‍നെറ്റ് സ്പീഡ് പത്തിരട്ടിയാക്കി വര്‍ധിപ്പിച്ച് എയര്‍ കോം ബ്രോഡ്ബാന്‍ഡ് 

ഇന്റര്‍നെറ്റ് സ്പീഡ് പത്തിരട്ടിയാക്കി വര്‍ധിപ്പിച്ച് എയര്‍ കോം ബ്രോഡ്ബാന്‍ഡ് 

ഡബ്ലിന്‍: നിലവിലെ ഇന്റര്‍നെറ്റ് സ്പീഡ് പത്തിരട്ടിയാക്കി വര്‍ധിപ്പിച്ച് എയര്‍ കോം ബ്രോഡ്ബാന്‍ഡ് വരുന്നു. ഇ.എസ്.ബി ബ്രോഡ്ബാന്‍ഡിനോട് മത്സരിച്ചാണ് പുതിയതായി പത്തിരട്ടി സ്പീഡുമായി എയര്‍ കോം വരുന്നത്. സ്പീഡ് വര്‍ധിപ്പിക്കുന്നത്തിന്റെ ഭാഗമായി പുതിയ ഹൈഎന്‍ഡ് ഫൈബര്‍ ബ്രോഡ് ബാന്‍ഡ് നെറ്റ്വര്‍ക്കാണ് കമ്പനി സ്ഥാപിക്കുന്നത്.പുതിയ ബ്രോഡ് ബാന്‍ഡില്‍ സെക്കന്‍ഡില്‍ 1000 മെഗാ ബൈറ്റ് ആയി വര്‍ധിക്കുമെന്നാണ് കമ്പനി വാഗ്ദാനം.ഇത് നിലവിലെ സ്പീഡിന്റെ പത്തിരട്ടി കൂടുതലാണ്.കില്‍ക്കെനി, കാവന്‍, ലെറ്റര്‍കെനി എന്നിവടങ്ങള്‍ ഉള്‍പ്പെടെ 66 ഓളം മേഖലകളില്‍ ഉയര്‍ന്ന സ്പീഡിലുള്ള ബ്രോഡ് ബാന്‍ഡ് നിലവില്‍ വരും. 

ഫൈബര്‍ കേബിളില്‍ നിന്ന് നേരിട്ട് കണക്ഷന്‍ കൊടുത്ത് കൊണ്ടാകും സ്പീഡ് കൂടിയ പുതിയ നെറ്റ്വര്‍ക്ക് പ്രവര്‍ത്തിക്കുക. ഫോണിലേക്ക് കണക്ഷന്‍ നല്കുന്ന പഴയ രീതി പൂര്‍ണ്ണമായി ഉപേക്ഷിക്കും. പുതിയ ഫൈബര്‍ സര്വീസ് നിലവില്‍ വരുന്ന മേഖലകള്‍ ഉള്‍പ്പെടുത്തി എയര്‍ കോം ഒരു റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ബെല്‍ക്കാര, മേയോ എന്നിവടങ്ങളിലും പുതിയ ബ്രോഡ് ബാന്‍ഡിന്റെ പരീക്ഷണ സര്‍വീസ് തുടങ്ങിയതായും കമ്പനി അറിയിച്ചു. സ്പീഡ് കൂടിയ ബ്രോഡ്ബാന്‍ഡ് സൗകര്യം നിലവില്‍ ജനസാന്ദ്രത കൂടിയ നാഗരിക മേഖലകള്‍ക്ക് മാത്രമേ ലഭ്യമാകൂ എന്നും കമ്പനി വ്യക്തമാക്കി

Scroll To Top