Thursday December 08, 2016
Latest Updates

ഇന്റര്‍നെറ്റ് ബാങ്കിംഗ് തട്ടിപ്പ് വ്യാപകമാകുന്നു; ജാഗ്രത നിര്‍ദ്ദേശവുമായി ഐറിഷ് ബാങ്കിംഗ് ഫെഡറേഷന്‍ 

ഇന്റര്‍നെറ്റ് ബാങ്കിംഗ് തട്ടിപ്പ് വ്യാപകമാകുന്നു; ജാഗ്രത നിര്‍ദ്ദേശവുമായി ഐറിഷ് ബാങ്കിംഗ് ഫെഡറേഷന്‍ 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് തട്ടിപ്പ് വ്യാപകമാകുന്നു. ഇടപാടുകാരുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്രൊഫൈലില്‍ കയറിയാണ് പണം തട്ടുന്നത്. കമ്പ്യൂട്ടര്‍ റിപ്പയര്‍ സ്ഥാപനങ്ങളില്‍ നിന്ന് എന്ന വ്യാജേന ഇടപാടുകാരെ ഫോണ്‍ ചെയ്ത ഇന്റര്‍നെറ്റ് ബാങ്കിംഗ് അക്കൌണ്ടില്‍ പിശകുണ്ടെന്നും കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. തുടര്‍ന്ന് ഇടപാടുകാര്‍ ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ തട്ടിപ്പുകാര്‍ കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. ഇപ്രകാരമാണ് തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പ് വ്യാപകമായ സാഹചര്യത്തില്‍ ഇടപാടുകാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഐറിഷ് ബാങ്കിംഗ് ഫെഡറേഷന്‍ നിര്‍ദ്ദേശം നല്‍കി. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്റര്‍നെറ്റ് ബാങ്കിംഗ് മുഖേനയുള്ള തട്ടിപ്പ് വ്യാപകമായതായി ബാങ്കുകള്‍ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഇടപാടുകാരുടെ കമ്പ്യൂട്ടറുകളില്‍ മാല്‍വൈറസ് ഉള്‍പ്പെടെയുള്ളവ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷമാണ് ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ചോര്‍ത്തി എടുക്കുന്നത്. ആരെങ്കിലും ഇമെയിലിലൂടെയും ഫോണ്‍ സന്ദേശങ്ങള്‍ മുഖേനയും ബാങ്ക് അക്കൌണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന എല്ലാ സന്ദര്‍ഭങ്ങളിലും ജാഗ്രത നിര്‍ദ്ദേശം പാലിക്കണമെന്ന് എഐബി ഇടപാടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇമെയില്‍ മുഖേനയോ ഫോണ്‍ സന്ദേശങ്ങള്‍ മുഖേനയോ ബാങ്ക് അക്കൌണ്ട് സംബന്ധിച്ച ഒരു വിശദാംശങ്ങളും ആവശ്യപ്പെടാറില്ലെന്ന് എഐബി അറിയിച്ചു. അതുകൊണ്ട് തന്നെ ബാങ്ക്  അക്കൌണ്ട്  വിശദാംശങ്ങള്‍ ആവശ്യപ്പെടുനതോ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നതോ ആയ ഒരു സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു

Scroll To Top