Saturday December 03, 2016
Latest Updates

ഇന്റര്‍നെറ്റ് ടാക്‌സിനെതിരെയുള്ള ജനസമരം വിജയിച്ചു 

ഇന്റര്‍നെറ്റ് ടാക്‌സിനെതിരെയുള്ള ജനസമരം വിജയിച്ചു 

ഹംഗറി: ഇപ്പോള്‍ ടാക്‌സ് ഏര്‍പ്പെടുത്താന്‍ ഏറ്റവും എളുപ്പമുള്ള വസ്തു എന്ന നിലയില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കംജനങ്ങള്‍ പരാജയപ്പെടുത്തി. ശക്തമായ ജനസമരത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് ടാക്‌സ് ഏര്‍പ്പെടുത്താനുള്ള നീക്കം ഹംഗറി സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇന്റര്‍നെറ്റ് ടാക്‌സ് ഏര്‍പ്പെടുത്തുന്നതിനെതിരെ ഹംഗറി സര്‍ക്കാരിന് യൂറോപ്യന്‍ യൂണിയനും ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ഇന്റര്‍നെറ്റ് നികുതി ന്യായീകരിക്കാനാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിലായ ഹംഗറിയിലെ ജനങ്ങളെ കൂടുതല്‍ ഞെരുക്കത്തിലാക്കുന്ന നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചത് ജനങ്ങളുടെ വിജയമാണെന്നും പ്രതിഷേധക്കാര്‍ പ്രതികരിച്ചു. 

സമീപ കാലത്ത് ഹംഗറിയിലെ കടുത്ത നികുതി നിരക്കിനെതിരെ പ്രതിഷേധം ശക്തമാണ് അതിന്റെ ഭാഗമായാണ് ഇന്റര്‍നെറ്റ് ടാക്‌സിനെതിരെയും ജനരോക്ഷം ഉയര്‍ന്നുവന്നത്. ഇന്റര്‍നെറ്റ് ടാക്‌സ് ഇന്നത്തെ നിലയില്‍ നടപ്പിലാക്കാന്‍ സാധിക്കാത്തതിനാല്‍ നീക്കത്തില്‍ നിന്ന് പിന്മാറുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ രേഡിയോയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പിന്‍മാറ്റ പ്രഖ്യാപനം. 

Scroll To Top