Thursday December 08, 2016
Latest Updates

ഇന്ന് രാവിലെ മുതല്‍ വെള്ളിയാഴ്ച വൈകിട്ട് വരെ കനത്ത മഴ

ഇന്ന് രാവിലെ മുതല്‍ വെള്ളിയാഴ്ച വൈകിട്ട് വരെ കനത്ത മഴ

ഡബ്ലിന്‍: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം.16 കൌണ്ടികളില്‍ ഇന്ന് ശക്തമായ മഴ പെയ്യുമെന്ന് മെറ്റ് എറാന്‍ മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഡബ്ലിന്‍, ലൗത്ത്, വെക്‌സ്‌ഫോര്‍ഡ്, വിക്ലോ, മീത്ത്, മോണാഗന്‍ എന്നിവടങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യത. ഓറഞ്ച് കാറ്റഗറിയിലുള്ള മുന്നറിയിപ്പാണ് മെറ്റ് എറാന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ആറുമണിക്ക് തുടരുന്ന മഴ വെള്ളിയാഴ്ച വൈകിട്ട് 9 മണി വരെ നീണ്ടുനില്‍ക്കുമെന്നാണ് മുന്നറിയിപ്പ്. 

40 മുതല്‍ 60 മില്ലിമീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇത് താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കും. മന്‍സ്റ്റര്‍, കൊണാട്ട്, കാര്‍ലോ, കില്‍ഡെയര്‍, കില്‍ക്കെനി, ലാവോസ്, ലോങ്ങ്‌ഫോര്‍ഡ്, ഒഫാലി, വെസ്റ്റ് മീത്ത്, കാവന്‍, ഡൊണെഗന്‍ എന്നിവടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ യെല്ലോ കാറ്റഗറി മുന്നറിയിപ്പ് നിലവിലുണ്ട്. ദക്ഷിണ ദിക്കില്‍ നിന്ന് ശക്തമായ കാറ്റും തീരദേശ മേഖലയില്‍ വേലിയേറ്റത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

Scroll To Top