Sunday December 11, 2016
Latest Updates

ഇന്ന് മുതല്‍ വെള്ളത്തിനും പണം കൊടുക്കണം; പുതിയ നിരക്ക് പ്രാബല്യത്തില്‍

ഇന്ന് മുതല്‍ വെള്ളത്തിനും പണം കൊടുക്കണം; പുതിയ നിരക്ക് പ്രാബല്യത്തില്‍

ഡബ്ലിന്‍:മലയാളികള്‍ മാത്രമല്ല അയര്‍ലണ്ടിലെ എല്ലാ ജനങ്ങളും ചരിത്രത്തില്‍ ഒരു പുതിയ സംവിധാനത്തെ ഇന്ന് മുതല്‍ നേരിടുകയാണ്. അയര്‍ലണ്ടില്‍ ആദ്യമായി ഇന്ന് മുതല്‍ കുടിവെള്ളത്തിനു പണം കൊടുക്കണം.രാജ്യത്തെ ജനങ്ങള്‍ ഏറെ സന്തോഷത്തോടെയല്ല സര്‍ക്കാര്‍ നീക്കത്തെ കാണുന്നതെന്ന് കഴിഞ്ഞ ലോക്കല്‍ ഇലക്ഷന്‍ തെളിയിച്ചതാണ്.കുടിവെള്ളത്തിനു വിലഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ പക്ഷം തിരഞ്ഞെടുപ്പുകളില്‍ തകര്‍ന്നടിഞ്ഞു.കടക്കെണിയിലും അരക്ഷിതാവസ്ഥയിലും മറ്റൊരു മാര്‍ഗമില്ലെന്നു സര്‍ക്കാര്‍ പക്ഷം പറയുമ്പോള്‍ പിന്തുണയ്ക്കുന്നവര്‍ കുറവാണ്.

പുതുക്കിയ ജലനിരക്കുകള്‍ ഇന്ന് പ്രാബല്യത്തില്‍ വന്നു. ഓരോ കുടുംബത്തിനും 30,000 ലിറ്റര്‍ വരെ സൗജന്യ വാട്ടര്‍ അലവന്‍സ് അനുവദിച്ചിട്ടുണ്ട്. 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള വീടുകളില്‍ 21,000 ലിറ്റര്‍ അധികമായി വാട്ടര്‍ അലവന്‍സ് ലഭിക്കും. പിപിഎസ് നമ്പര്‍ ഇല്ലാത്തവര്‍ക്ക് അലവന്‍സുകള്‍ ലഭിക്കില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക. 

വേസ്റ്റ് വാട്ടര്‍ സര്‍വീസും കുടിവെള്ളവും ആവശ്യമുള്ള വീടുകള്‍ 1000 ലിറ്ററിന് മീറ്റര്‍ ചാര്‍ജ് പ്രകാരം 4.88 യൂറോ നല്‍കണം. മേല്‍പ്പറഞ്ഞവയില്‍ ഏതെങ്കിലും ഒരു സേവനം മാത്രം ആവശ്യമുള്ളവര്‍ ആയിരം ലിറ്ററിന് 2.44 യൂറോയാണ് നിരക്ക് നല്‍കേണ്ടത്. വാട്ടര്‍ മീറ്റര്‍ സ്ഥാപിച്ചി ട്ടില്ലാത്ത വീടുകള്‍ക്ക് കുടുംബാംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായാണ് ചാര്‍ജ് ഈടാക്കുന്നത്. പ്രായപൂര്‍ത്തിയായ ഒരാളുള്ള വീടുകള്‍ക്ക് 176 യൂറോയും, അധികമായുള്ള ഒരോരുത്തര്‍ക്കും 102 യൂറോ വീതവും കൊടുക്കണം. കുട്ടികള്‍ക്ക് സൌജന്യമാണ്. 

വാട്ടര്‍ മീറ്റര്‍ സ്ഥാപിച്ചിട്ടില്ലാത്ത 1.4 മില്യന്‍ ഉപഭോക്താക്കള്‍ക്ക് കുടുംബാംഗങ്ങളുടെ എന്നത്തിന്റെ അടിസ്ഥാനത്തിലാകും നിരക്ക് ഈടാക്കുക. മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള ഉപഭോക്താക്കളില്‍ കുറഞ്ഞ തോതില്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ഇളവ് ലഭിക്കും. എല്ലാ മാസത്തെയും വാട്ടര്‍ മീറ്റര്‍ റീഡിംഗ് ഓട്ടോമാറ്റിക്കായി റെക്കോഡ് ചെയ്ത് സൂക്ഷിക്കും. മൂന്ന് മാസം വരെയുള്ള റീഡിംഗ് ഇപ്രകാരം സൂക്ഷിക്കും. നിലവില്‍ 400,000 വീടുകളില്‍ വാട്ടര്‍ മീറ്റര്‍ സ്ഥാപിച്ചിട്ടില്ല. 2016 പകുതിയോടെ ഇതില്‍ ഭൂരിഭാഗം കണക്ഷനുകളിലും വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് ഐറിഷ് വാട്ടര്‍ അധികൃതരുടെ പ്രതീക്ഷ. 

കുടിക്കാന്‍ യോഗ്യമല്ലാത്ത വെള്ളമാണ് ലഭിക്കുന്നതെങ്കില്‍ വാട്ടര്‍ ബില്ലില്‍ 50 ശതമാനം ഇളവ് ലഭിക്കും. എന്നാല്‍ വേസ്റ്റ് വാട്ടര്‍ സര്‍വീസിന് ബില്‍ അടയ്‌ക്കേണ്ടി വരും. ഇന്ന് പ്രാബല്യത്തില്‍ വരുന്ന പുതിയ നിരക്കിലുള്ള ആദ്യത്തെ ബില്‍ ജനുവരിയില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. രോഗികളുള്ള വീടുകള്‍ക്കും നിരക്കില്‍ ഇളവുകള്‍ ലഭിക്കും. വാടക വീടുകളില്‍ വാടകക്കാരാണ് ബില്‍ അടയ്‌ക്കേണ്ടത്. വാടകക്കാരന്‍ അടയ്ക്കാത്ത സാഹചര്യങ്ങളില്‍ ഉത്തരവാദിത്വം ഉടമയ്ക്കായിരിക്കും. ഹോളിഡേ ഹോം കൂടിയുള്ള ഉപഭോക്താക്കള്‍ക്ക് അവര്‍ വാട്ടര്‍ മീറ്റര്‍ സ്ഥാപിച്ചിട്ടില്ലെങ്കില്‍ അസസ്ഡ് ചാര്‍ജ് പ്രതിവര്‍ഷം 125 യൂറോ ആയിരിക്കും. 

2016 അവസാനം വരെയാണ് പുതിയ നിരക്കില്‍ ചാര്‍ജ് ഈടാക്കുക. അതിന് ശേഷമുള്ള താരിഫുകള്‍ ഐറിഷ് വാട്ടര്‍ പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ട്രാക്റ്റ് ഫോം നല്‍കാത്തവരുടെ വാട്ടര്‍ ചാര്‍ജ് പ്രതിവര്‍ഷ ബില്‍ 424 യൂറോയായി ഉയരും. ഇവരുടെ എല്ലാ അലവന്‍സുകളും റദ്ദാക്കപ്പെടും. ടിവി ലൈസന്‌സ് ഫീസില്‍ നിന്ന് ഒഴിവാകുന്നത് പോലെ വാട്ടര്‍ ചാര്‍ജ് അടയ്ക്കാതെ രക്ഷപെടാനാകില്ല

Scroll To Top