Sunday December 04, 2016
Latest Updates

ഇന്ന് ‘ഹരിശ്രീ’ :ഡബ്ലിനിലും ആഘോഷങ്ങള്‍

ഇന്ന്  ‘ഹരിശ്രീ’ :ഡബ്ലിനിലും ആഘോഷങ്ങള്‍

ഡബ്ലിന്‍ :വിജയദശമി മഹാനവമി ആഘോഷങ്ങള്‍ ഡബ്ലിനിലും ആരംഭിച്ചു.രാത്ഫര്‍നാമിലെ ബാലിരോന്‍ കമ്മ്യൂണിറ്റി സെന്ററിലുള്ള ശ്രീ വിനായക ക്ഷേത്രത്തില്‍ രാവിലെ എട്ടു മണിയ്ക്ക് സരസ്വതിപൂജ (വിജയ ദശമി പൂജ ) ആരംഭിച്ചു.നൂറു കണക്കിന് ഇന്ത്യാക്കാരാണ് ഇവിടെ രാവിലെ പൂജയ്ക്ക് എത്തിയത്

കുട്ടികള്‍ പുസ്തകവും ബുക്കുകളും മറ്റു പഠനോപകരണങ്ങളും ദേവിസന്നിധിയില്‍ പൂജയ്ക്ക് സമര്‍പ്പിച്ചു .ഇന്ന് വൈകിട്ട് 3 മണിയ്ക്ക് വീണ്ടും പൂജ ആരംഭിക്കും .രാത്രി 9 മണി വരെ വിജയ ദശമി പൂജകള്‍ തുടരും.ലളിത സഹസ്രനാമാര്‍ച്ചനയും ഉണ്ടാവും.ഇന്നാണ് ഇവിടെ വിദ്യാരംഭവും.

ഹിന്ദു കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ഡണ്‍ട്രത്ത് നവരാത്രി ഡാന്‍ഡിയ ആഘോഷങ്ങള്‍ നടത്തപ്പെട്ടു

കേരളത്തില്‍ നാളെയാണ് വിദ്യാരംഭം.ക്ഷേത്രങ്ങളും കലാസാംസ്‌കാരിക സ്ഥാപനങ്ങളും മഹാനവമി, വിജയദശമി ആഘോഷങ്ങള്‍ക്കൊരുങ്ങി. ഞായറാഴ്ച കലോപാസനയോടെ മഹാനവമി ആഘോഷിക്കും. തിങ്കളാഴ്ച രാവിലെയാണ് പൂജയെടുപ്പും വിദ്യാരംഭവും. സരസ്വതിസങ്കേതങ്ങളില്‍ വിദ്യാരംഭചടങ്ങുകള്‍ക്ക് എല്ലാ ക്രമീകരണവും നടത്തിയിട്ടുണ്ട്.

സരസ്വതിപൂജയും അഖണ്ഡസംഗീതാരാധനയും ആണ് മഹാനവമി ദിവസത്തെ പ്രധാന ചടങ്ങുകള്‍. തിങ്കളാഴ്ച വിജയദശമിക്ക് വൈദികശ്രേഷ്ഠന്മാരുടെയും ആചാര്യന്മാരുടെയും നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ വിദ്യാരംഭം. കലാസാംസ്‌കാരിക സ്ഥാപനങ്ങളില്‍ വിജയദശമിദിവസം പൂജയെടുപ്പിനെത്തുടര്‍ന്ന് പുതിയ ക്ലാസ്സുകളും തുടങ്ങും. സംഗീതം, നൃത്തം, ആയോധനവിദ്യ തുടങ്ങിയ ക്ലാസ്സുകള്‍ക്കാണ് പ്രാധാന്യം. പണിശാലകളില്‍ പൂജയെടുപ്പ് പ്രധാന ചടങ്ങാണ്.

Scroll To Top