Thursday December 08, 2016
Latest Updates

വെയില്‍ ഒരാഴ്ച കൂടി 

വെയില്‍  ഒരാഴ്ച കൂടി 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഒരാഴ്ച കൂടി വെയില്‍ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. വരുന്ന ഒരാഴ്ച കാലം കൂടി വെയില്‍ ലഭിക്കുമെന്ന് മെറ്റ് ഏറാനാണ് റിപ്പോര്‍ട്ട് ചെയ്തത്. വരുന്ന ഏതാനും ദിവസത്തേക്ക് കൂടി താപനില 20 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കുമെന്നും കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു.

വരുന്ന അഞ്ചു മുതല്‍ ഏഴ് ദിവസം വരെ ഈ കാലാവസ്ഥ ആയിരിക്കുമെന്നാണ് പ്രവചനം. പടിഞ്ഞാറന്‍ തീരം മേഘാവൃതമായിരിക്കും. എന്നാല്‍ കിഴക്ക് നിന്ന് കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ പടിഞ്ഞാറന്‍ മേഖലയിലും ചൂടുള്ള കാലാവസ്ഥ ആയിരിക്കും.

പടിഞ്ഞാറന്‍ മേഖലയില്‍ ഇന്ന് ഒരു ദിവസം മാത്രം ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മറ്റ് മേഖലകളിലെല്ലാം ചൂടുള്ള കാലാവസ്ഥ ആയിരിക്കും.

Scroll To Top