Saturday December 10, 2016
Latest Updates

ഇന്ന് പുലര്‍ച്ചെ ചന്ദ്രന്‍ ചുവന്നു തുടുത്തു; അപൂര്‍വ ബ്‌ളഡ് മൂണ്‍ പ്രതിഭാസം ഇനി 2019 ല്‍

ഇന്ന് പുലര്‍ച്ചെ ചന്ദ്രന്‍ ചുവന്നു തുടുത്തു; അപൂര്‍വ ബ്‌ളഡ് മൂണ്‍ പ്രതിഭാസം ഇനി 2019 ല്‍

ലോകത്തിന്റെ ഭാഗങ്ങളില്‍ ചുവന്ന ചന്ദ്രന്‍ ദൃശ്യമായി. അപൂര്‍വമായി മാത്രം കാണാനാകുന്ന പ്രതിഭാസമാണ് ഇന്ന് മാനത്ത് തെളിയുന്നത്. ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറമണിഞ്ഞ് അത്യപൂര്‍വ കാഴ്ചയായാണ് ഇന്ന് പുലര്‍ച്ചെ ചന്ദ്രന്‍ ദൃശ്യമായാത്. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുമ്പോഴാണ് ഈ നിറവ്യത്യാസം അനുഭവപ്പെടുക. അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഗ്രഹണ പ്രക്രിയയാണിത്.

പുലര്‍ച്ചെ രണ്ടു മണിയോടെ ഈ നിറവ്യത്യാസം പ്രകടമായി. പ്രാദേശിക കാലാവസ്ഥ അനുകൂലമായ പ്രദേശങ്ങളിലാണ് ഈ അപൂര്‍വ പ്രതിഭാസം ദൃശ്യമായത്. അമേരിക്കയിലെ സ്വാത്ത് മേഖലയിലാണ് ഏറ്റവും മനോഹരമായി ഈ ദൃശ്യം കാണാനായത്. ഫ്‌ലോറിഡയില്‍ നിന്ന് കാലിഫോര്‍ണിയ വരെയുള്ളവര്‍ക്കും പ്രകൃതിയിലെ ഈ അത്ഭുത ദൃശ്യം കാണാനായി. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പ്രാദേശിക കാലാവസ്ഥയെ അനുസരിച്ച്‌ ഏറിയും കുറഞ്ഞും ചുവപ്പണിഞ്ഞ ചന്ദ്രബിംഭം ദൃശ്യമായി. ശാസ്ത്രലോകവും പാശ്ചാത്യ മാധ്യമങ്ങളും ഈ പ്രതിഭാസത്തെ ബ്‌ളഡ് മൂണ്‍ എന്ന പേരിലാണ് വിശേഷിപ്പിക്കുന്നത്.

അമേരിക്ക കൂടാതെ ഓസ്‌ട്രേലിയ, ന്യൂസിലണ്ട് എന്നിവടങ്ങളിലും രക്ത ചന്ദ്രന്‍ ദൃശ്യമായതായി റിപ്പോര്‍ട്ടുണ്ട്. പുലര്‍ച്ചെ രണ്ടു മണിയോടെ നിറം മാറിയ ചന്ദ്രന്‍ 5.30 വരെ നിറ മാറിയ നിറത്തിലാണ് ദൃശ്യമായതെന്ന് നാസ ഔദ്യോഗിക ട്വിറ്റര്‍ അക്കുണ്ടില്‍ ട്വീറ്റ് ചെയ്തു.  ഭൂമിയും സൂര്യനും ചന്ദ്രനും നേര്‍രേഖയില്‍ വരുമ്പോഴാണ് ഈ നിറവ്യത്യാസം പ്രകടമാകുക.  ഇനി ഇത്തരമൊരു അപൂര്‍വ ദൃശ്യം കാണാന്‍ 2019 വരെ കാത്തിരിക്കണം.

 

Scroll To Top