Saturday December 03, 2016
Latest Updates

ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് കൊല്‍ക്കത്തയ്‌ക്കെതിരെ

ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് കൊല്‍ക്കത്തയ്‌ക്കെതിരെ

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് കൊല്‍ക്കത്തയ്‌ക്കെതിരെ. മൂന്നു വിജയവും രണ്ട് സമനിലയുമായി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന കേരളം ആത്മവിശ്വാസത്തിലാണ്. ഡല്‍ഹിയെ അവരുടെ മൈതാനത്ത് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും കേരളത്തിനു തുണയാകും. ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൌണ്ടായ കൊച്ചിയിലാണ് മത്സരം. ഇതിനു മുമ്പ് ബ്ലാസ്‌റ്റേഴ്‌സും കൊല്‍ക്കത്തയും തമ്മിലുള്ള ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു.

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത. കൊല്ക്കത്തയെ എവേ മത്സരത്തില്‍ സമനിലയില്‍ തളച്ചത് കൊണ്ട് തന്നെ ഹോം മാച്ചില്‍ വിജയം നേടാനാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പിച്ചാണ് അത്ലറ്റിക്കോ വരുന്നത്. ബ്ലാസ്‌റ്റേഴ്‌സ് മികച്ച എതിരാളികളാണെങ്കിലും ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്താനാകുമെന്ന് അത്!ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ പരിശീലകന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Scroll To Top