Saturday December 10, 2016
Latest Updates

ഇന്നോവയുടെയും ഫോര്‍ച്യൂണറിന്റെയും പരിഷ്‌ക്കരിച്ച പതിപ്പ് പുറത്തിറക്കി

ഇന്നോവയുടെയും ഫോര്‍ച്യൂണറിന്റെയും പരിഷ്‌ക്കരിച്ച പതിപ്പ് പുറത്തിറക്കി

ടയോട്ട ഇന്നോവയുടെയും ഫോര്‍ച്യൂണറിന്റെയും പരിഷ്‌ക്കരിച്ച പതിപ്പ് പുറത്തിറക്കി. ഇന്ത്യന്‍ വിപണിയില്‍ ഏറെ ജനപ്രീതിയാര്‍ജിച്ച ഇന്നോവയ്ക്ക് രണ്ട് എയര്‍ ബാഗുകള്‍ നല്‍കിയാണ് വാഹനം പരിഷ്‌ക്കരിച്ചത്. ഇന്നോവേയുടെ എല്ലാ വേരിയന്റുകള്‍ക്കും രണ്ട് എയര്‍ ബാഗ് ലഭ്യമാകും. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ എല്ലാ വേരിയന്റുകള്‍ക്കും ഇരട്ട എയര്‍ ബാഗ് നല്‍കുന്ന ആദ്യ കമ്പനിയായി ടയോട്ട മാറി. ഇന്ത്യന്‍ നിരത്തില്‍ ഇന്നോവ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തിലാണ് ടയോട്ട പരിഷ്‌ക്കരിച്ച പതിപ്പ് അവതരിപ്പിക്കുന്നത്.

ഒരു ഓട്ടോമാറ്റിക് വകഭേദവും 2.5 ലീറ്റര്‍ എന്‍ജിനും പുതിയതായി കൂട്ടിച്ചേര്‍ത്താണ് ഫോര്‍ച്യൂണര്‍ പരിഷ്‌ക്കരിച്ചത്. പ്രീമിയം എസ്‌യുവിയായ ഫോര്‍ച്യൂണറിന് പുതിയ ഓട്ടോമാറ്റിക് വകഭേദവും 2.5 ലീറ്റര്‍ എന്‍ജിനും പുതിയതായി ലഭിച്ചു. മൂന്ന് ലീറ്റര്‍ ഡീസല്‍ എന്‍ജിനുള്ള നാല് വീല്‍ ഡ്രൈവ് ഫോര്‍ച്യൂണറിലും ഇനി അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ ബോക്‌സ് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഇന്നോവയിലെതിന് സമാനമായി 142 ബിഎച്ച്പി ശേഷിയുള്ള 2494 സിസി എന്‍ജിനാണ് ഫോര്‍ച്യൂണറിനും നല്‍കിയത്. ഇതിന് ഫോര്‍ വീല്‍ ഡ്രൈവ് വേരിയന്റ് ലഭ്യമല്ല. എന്നാല്‍ അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് വകഭേദം ലഭ്യമാകും.

Scroll To Top