Friday December 09, 2016
Latest Updates

ഇന്നും ശനിയാഴ്ചയും ഡബ്ലിനില്‍ ജോബ് എക്‌സ്‌പോ; നഴ്‌സുമാര്‍ക്ക് കൈനിറയെ തൊഴില്‍ അവസരം

ഇന്നും ശനിയാഴ്ചയും ഡബ്ലിനില്‍ ജോബ് എക്‌സ്‌പോ; നഴ്‌സുമാര്‍ക്ക് കൈനിറയെ തൊഴില്‍ അവസരം

ഡബ്ലിന്‍: കാനഡയിലേക്കും ഓസ്‌ട്രേലിയയിലേക്കും കുടിയേറാന്‍ വീണ്ടും അവസരം. നഴ്‌സുമാര്‍ക്ക് ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങളുടെ വാതില്‍ തുറന്ന് ഇന്നും ശനിയാഴ്ചയും ഡബ്ലിനില്‍ ജോബ് എക്‌സ്‌പോ നടക്കും. നഴ്‌സിംഗ് അവസരങ്ങള്‍ക്ക് പുറമെ കണ്‍സ്ട്രക്ഷന്‍, എഞ്ചിനീയറിംഗ്, ഹോസ്പ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ധാരാളം അവസരമുണ്ട്. വര്‍ക്കിംഗ് ഇന്റര്‍നാഷണല്‍ എക്‌സ്‌പോ ഇന്ന് ബാള്‍സ്ബ്രിഡ്ജിലെ ക്ലിഡെ കോര്‍ട്ട് ഹോട്ടലിലും വര്‍ക്കിംഗ് എബ്രോഡ് എക്‌സ്‌പോ ശനിയാഴ്ച ആര്‍ഡിഎസിലും ഞായറാഴ്ച ബെല്‍ഫാസ്റ്റിലെ യൂറോപ്പ ഹോട്ടലിലും നടക്കും. 

ഏതൊക്കെ കമ്പനികളാണ് റിക്രൂട്ടിങ്ങില്‍ പങ്കെടുക്കുന്നതെന്ന് അതാത് ജോബ് എക്‌സ്‌പോകളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് പുറമേ ന്യൂസിലണ്ട്, യുകെ എന്നിവടങ്ങളില്‍ നിന്നുള്ള കമ്പനികളും റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കുന്നുണ്ട്. ഓസ്‌ട്രേലിയന്‍ സ്ഥാപനങ്ങളാണ് പ്രധാനമായും നഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരെ റിക്രൂട്ട് ചെയ്യാന്‍ തയ്യാറെടുത്ത് വരുന്നത്. 

സിഡ്‌നി, മെല്‍ബണ്‍ എന്നിവടങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളും ഓസ്‌ട്രേലിയയുടെ വടക്കന്‍ മേഖലയില്‍ നിന്നുള്ള സ്ഥാപനങ്ങളും റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കുന്നു. നഴ്‌സുമാരെയും ഡോക്ടര്‍മാരെയും ഓസ്‌ട്രേലിയന്‍ കമ്പനികള്‍ക്ക് ആവശ്യമുണ്ട്. ഇന്ന് രാവിലെ 11 മുതല്‍ 4 മണി വരെയാണ് ജോബ് എക്‌സ്‌പോ. ശനിയാഴ്ച നടക്കുന്ന എക്‌സ്‌പോയിലും നഴ്‌സുമാര്‍ക്ക് ധാരാളം അവസരമുണ്ട്. മിഡ്‌വൈഫഹി, ഓര്‍ത്തോപീഡിക്‌സ്, ന്യൂറോ സര്‍ജറി, നിയോനേറ്റല്‍ മേഖലകളില്‍ പ്രാവീണ്യമുള്ളവരെയാണ് ഓസ്‌ട്രേലിയന്‍ കമ്പനി തേടുന്നത്. ഇംഗ്ലണ്ടിലെ ആശുപത്രികളിലേക്ക് നഴ്‌സുമാരെ തേടി യുകെയിലെ ഹണ്ടര്‍കോംപ് ഗ്രൂപ്പും റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കുന്നുണ്ട്. 

ട്രക്ക് ഡ്രൈവര്‍മാര്‍ മുതല്‍ മറൈന്‍ എഞ്ചിനീയര്‍, റെസ്‌റ്റോറന്‍്‌റ് മാനേജര്‍, സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരമുണ്ട്. കണ്‍സ്ട്രക്ഷന്‍ മേഖലയിലെ കമ്പനികളാണ് ന്യൂസിലണ്ടില്‍ നിന്ന് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കുന്നത്. എഞ്ചിനീയര്‍, ഇലക്ട്രീഷ്യന്‍, സര്‍വേയര്‍, എസ്റ്റിമേറ്റര്‍ തുടങ്ങിയ മേഖലയിലുള്ളവര്‍ക്ക് തൊഴില്‍ അവസരമുണ്ട്.

workingin-events.comഎന്ന വെബ് സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാം

Scroll To Top