Saturday December 10, 2016
Latest Updates

ഇന്നും നാളെയും റെയില്‍ ജീവനക്കാരുടെ സമരം; കൂടുതല്‍ ബസ് സര്‍വീസുകള്‍ ഉണ്ടാവില്ലെന്ന് അറിയിപ്പ് 

ഇന്നും നാളെയും റെയില്‍ ജീവനക്കാരുടെ സമരം; കൂടുതല്‍ ബസ് സര്‍വീസുകള്‍ ഉണ്ടാവില്ലെന്ന് അറിയിപ്പ് 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇന്നും നാളെയും റെയില്‍ സമരം. ചെലവു ചുരുക്കലിന്റെ ഭാഗമായി അയര്‍ലണ്ടിലെ റെയില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെയാണ് സമരം. 1.7 ശതമാനത്തിനും 5 ശതമാനത്തിനും ഇടയ്ക്ക് ശമ്പളം വെട്ടിക്കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഞായറും തിങ്കളും ഐറിഷ് റെയിലിന്റെ മുഴുവന്‍ സര്‍വീസുകളും മുടങ്ങും. ഇന്റര്‍സിറ്റി, ഡാര്‍ട്ട്, കമ്മ്യൂട്ടര്‍ സര്‍വീസുകളെയും സമരം ബാധിക്കും. അതേസമയം റെയില്‍ സമരം നേരിടാന്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഇത് യാത്രാ ക്ലേശം രൂക്ഷമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡബ്ലിന്‍ ബസും ലുവാസ് സര്‍വീസും സാധാരണ ദിവസങ്ങളിലെ അത്രയും സര്‍വീസുകള്‍ മാത്രമേ നടത്തൂ എന്നും കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാകില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ഏതാനും ചില സ്വകാര്യ ബസ് കമ്പനികള്‍ കൂടുതല്‍ സര്‍വീസ് നടത്താമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കൂടുതല്‍ സര്‍വീസ് വാഗ്ദാനം ചെയ്ത സ്വകാര്യ കമ്പനികളുടെ പട്ടിക ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

90,000 പേരെയെങ്കിലും സമരം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top