Thursday December 08, 2016
Latest Updates

ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

ഡബ്ലിന്‍: ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. യെല്ലോ കാറ്റഗറി മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയോടെ സമാപിച്ച മഴ രാവിലെയോടെ പൂര്‍വാധികം ശക്തിപ്രാപിക്കുമെന്ന് മെറ്റ് ഏറാന്‍ പ്രതിനിധി ജോണ്‍ ഈഗിള്‍ടണ്‍ അറിയിച്ചു.അടുത്ത 24 മണിക്കൂര്‍ നിര്‍ത്താതെ മഴ പെയ്യുമെന്നാണ് പ്രവചനം.

ബേ ഓഫ് ബിസ്‌കേയില്‍ നിന്നാണ് കനത്ത മഴ രാജ്യത്ത് അടുത്തുകൊണ്ടിരിക്കുന്നത്. കിഴക്കന്‍ മേഖലയാണ് ഏറ്റവുമധികം മഴ ലഭിക്കാ നിടയുള്ള പ്രദേശം. സൌത്ത് വെസ്റ്റ് മേഖലയിലുള്ള കെറി പോലെയുള്ള പ്രദേശങ്ങളില്‍ മഴയുടെ തോത് കുറയും. രാജ്യത്തിന്റെ ചില മേഖലകളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ വ്യാഴം, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കനത്ത മഴ ഉണ്ടായിരുന്നു. ഇന്നും കനത്ത മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Scroll To Top