Sunday December 11, 2016
Latest Updates

ഇന്നസെന്റ് പ്രചരണം തുടങ്ങി; വീരന് പാലക്കാട് നല്‍കി ആശ്വസിപ്പിക്കാന്‍ നീക്കം; കേരളം തെരഞ്ഞെടുപ്പ് ചൂടില്‍

ഇന്നസെന്റ് പ്രചരണം തുടങ്ങി; വീരന് പാലക്കാട് നല്‍കി ആശ്വസിപ്പിക്കാന്‍ നീക്കം; കേരളം തെരഞ്ഞെടുപ്പ് ചൂടില്‍

ചാലക്കുടി:ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പട്ടികയില്‍ അപ്രതീക്ഷിതമായി കടന്നുവന്ന ചലച്ചിത്രതാരം ഇന്നസെന്റ് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയതിനു ശേഷമാണ് ഇന്നസെന്റ് പ്രചരണം ആരംഭിച്ചത്. കൊച്ചിയിലെ റിന്യൂവല്‍ സെന്ററില്‍ എത്തിയാണ് ഇന്നസെന്റ് ആലഞ്ചേരി പിതാവുമായി കൂടിക്കാഴ്ച നടത്തിയത്. ചാലക്കുടിയില്‍ തനിക്ക് വിജയ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. വര്‍ഷങ്ങളായി ചാലക്കുടിയിലെ ജനങ്ങളുമായുള്ള ബന്ധം വോട്ടായി മാറുമെന്ന് ഇന്നസെന്റ് പ്രതീക്ഷിക്കുന്നു. 

താന്‍ അസുഖമായി കിടന്നപ്പോള്‍ ആശ്വസിപ്പിച്ച ആലഞ്ചേരി പിതാവിനെ കണ്ട് അനുഗ്രഹം വാങ്ങാന്‍ എത്തിയതാണെന്ന് ഇന്നസെന്റ് പറഞ്ഞു. അതെസമയം ഇന്നസെന്റിന് പ്രത്യക്ഷത്തില്‍ പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും അദ്ദേഹത്തിന് തന്റെ ഹൃദയത്തില്‍ സ്ഥാനം ഉണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മാര്‍ ആലഞ്ചേരി പ്രതികരിച്ചു. ഇന്നസെന്റിന് വിജയാശംസകള്‍ നേര്‍ന്നതിന് ശേഷമാണ് ആലഞ്ചേരി അദ്ദേഹത്തെ യാത്രയാക്കിയത്. ചാലക്കുടിയില്‍ നിന്ന് വിജയിച്ചാല്‍ തീരദേശ മലയോര മേഖലയിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്ന് ഇന്നസെന്റ് പറഞ്ഞു.

അതിനിടെ യുഡിഎഫില്‍ ഇതുവരെ സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ല. വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനതയ്ക്ക് ഏത് സീറ്റ് നല്കുമെന്ന കാര്യത്തിലാണ് ആശയക്കുഴപ്പം തുടരുന്നത്. വടകരയോ, വയനാടോ വേണമെന്നാണ് എസ്‌ജെഡിയുടെ ആവശ്യം. എന്നാല്‍ സിറ്റിംഗ് സീറ്റുകള്‍ വിട്ടുനല്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം നിലപാട് സ്വീകരിച്ചു.

വയനാട്, വടകര മണ്ഡലങ്ങള്‍ക്ക് പകരം പാലക്കാട് സീറ്റ് നല്‍കി വീരനെ സമാധാനിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കഴിഞ്ഞ തവണ യുഡിഎഫ് പരാജയപ്പെട്ട സീറ്റാണ് പാലക്കാട്. ഇവിടെ സിപിഎമ്മിലെ എംബി രാജേഷാണ് വിജയിച്ചത്. ഇടതു മുന്നണിക്ക് വേണ്ടി വീണ്ടും രാജേഷ് തന്നെ ജനവിധി തേടുന്നു

Scroll To Top