Friday December 09, 2016
Latest Updates

ഇന്നസെന്റ് പാര്‍ലമെന്റില്‍ ഇരിക്കാന്‍ യോഗ്യത ഇല്ലാത്ത ആളെന്ന് വിനയന്‍

ഇന്നസെന്റ് പാര്‍ലമെന്റില്‍ ഇരിക്കാന്‍ യോഗ്യത ഇല്ലാത്ത ആളെന്ന് വിനയന്‍

കൊച്ചി: ചലച്ചിത്ര താരം ഇന്നസെന്റിനെതിരെ സംവിധായകന്‍ വിനയന്‍ രംഗത്ത്. ഇന്നസെന്റിന് പാര്‍ലമെന്റില്‍ ഇരിക്കാന്‍ ഒരു യോഗ്യതയുമില്ലെന്ന് വിനയന്‍. രാവിലെ സ്വന്തം വീടിന്റെ ഗേറ്റ് പോലും തുറക്കാത്ത ആളാണ് ഇന്നസെന്റ്. അങ്ങനെയുള്ള ഇന്നസെന്റ് പാര്‍ലമെന്റില്‍ എത്തിയിട്ട് എന്ത് ചെയ്യാനാണെന്ന് വിനയന്‍ ചോദിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വന്നു പരിപാടിക്ക് ക്ഷണിച്ചാലും തനിക്ക് എത്ര പണം കിട്ടുമെന്ന് നോക്കുന്ന ആളാണ് ഇന്നസെന്റ്.

ഇലക്ഷന്‍ പ്രചാരണത്തിന് വന്ന പാര്‍ട്ടിക്കാരോടും ഇന്നസെന്റ് പണം ചോദിച്ചിരിക്കാമെന്നും വിനയന്‍ പരിഹസിച്ചു. ഇന്നസെന്റിന്റെ സ്ഥാനാര്‍ഥിയാക്കിയതിന്റെ ജാള്യം ഇടതുപക്ഷത്തെ പലര്‍ക്കുമുണ്ടെന്നും വിനയന്‍ പറഞ്ഞു. നേരത്തെ ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇന്നസെന്റിനെതിരെ വിനയന്‍ രംഗത്ത് വന്നിരുന്നു.

തൊഴിലാളിവര്‍ഗ പാര്‍ട്ടിക്ക് ഇന്നസെന്റിനെപ്പോലെ തൊഴിലാളി വിരുദ്ധനായ ഒരാളെ സ്ഥാനാര്‍ത്ഥി ആയി തീരുമാനിച്ചത് ആ പാര്‍ട്ടിയുടെ ഗതികേട് ആണെന്നും വിനയന്‍ കുറ്റപ്പെടുത്തിയിരുന്നു. സിനിമ സംഘടനകളിലെ പ്രശങ്ങളെ തുടര്‍ന്നാണ് ഇന്നസെന്റും വിനയനും തമ്മില്‍ അകന്നത്. ഇതിനു ശേഷം ഇന്നസെന്റിനെതിരെ ലഭിക്കുന്ന എല്ലാ അവസരങ്ങളിലും വിനയന്‍ ഇന്നസെന്റിനെതിരെ രംഗത്ത് വരാറുണ്ട്.

Scroll To Top