Saturday December 10, 2016
Latest Updates

ഇന്നസെന്റ് ഇന്ന് സിനിമ സംഘടനയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയും

ഇന്നസെന്റ് ഇന്ന് സിനിമ സംഘടനയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയും

കോട്ടയം: നടനും എംപിയുമായ ഇന്നസെന്റ് ഇന്ന് താരസംഘടനയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയും. താരസംഘടനയായ അമ്മയുടെ ഇന്ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ രാജിക്കത്ത് സമര്‍പ്പിക്കും. താരസംഘടന രൂപീകരിച്ചത് മുതല്‍ ഇന്നസെന്റ് സംഘടനയുടെ പ്രസിഡന്റാണ്. എംപിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ എല്ലാവരുടെയും അനുമതിയോട് കൂടിയാണ് രാജി വയ്ക്കുന്നതെന്ന് ഇന്നസെന്റ് പറഞ്ഞു.

കോട്ടയത്ത് നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം രാജിക്കാര്യം പ്രഖ്യാപിച്ചത്. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം കൂടി ബാക്കിയുള്ളപ്പോഴാണ് ഇന്നസെന്റ് മ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത്. ഇത്രയും കാലം പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടും ഒന്നും സമ്പാദിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് അദ്ദേഹം തമാശരൂപേണ പറഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമെന്ന നിലയിലുള്ള പ്രവര്‍ത്തനം തുടരുമെന്നും ഇന്നസെന്റ് അറിയിച്ചു.

Scroll To Top