Friday December 09, 2016
Latest Updates

ഇന്നച്ചന്‍ ക്യാന്‍സറിനെ ചിരിച്ച് തോല്‍പ്പിച്ച കഥ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം

ഇന്നച്ചന്‍ ക്യാന്‍സറിനെ ചിരിച്ച് തോല്‍പ്പിച്ച കഥ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം

ക്യാന്‍സറിനെ ചിരിച്ച് കൊണ്ട് നേരിട്ട ഇന്നസെന്റിന്റെ ജീവിതകഥ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം. ഇന്നസെന്റ് എഴുതിയ പുസ്തകത്തിലെ ക്യാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന അധ്യായമാണ് കുട്ടികളുടെ പാഠഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചാം ക്ലാസ്സിലെ കേരള പാഠാവലിയിലെ 52,53 പേജുകളിലായാണ് ഇന്നച്ചന്‍ ക്യാന്‍സറിനെ ചിരിച്ച് തോല്‍പ്പിച്ച കഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡോക്ടറുടെ മരുന്നിനൊപ്പം തന്റേതായ ഔഷധമായ ചിരിയുടെ കൂടെ പിന്‍ബലത്തിലാണ് താന്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നതെന്ന് ഇന്നസെന്റ് ഈ ലേഖനത്തില്‍ പറയുന്നുണ്ട്. വിദ്യാര്‍ത്ഥികളില്‍ ആത്മബലവും, ആത്മവിശ്വാസവും വളര്‍ത്താന്‍ ഈ ലേഖനം ഉപകാരപ്പെടുമെന്ന് കരിക്കുലം കമ്മറ്റി കരുതുന്നു. ഇതേതുടര്‍ന്നാണ് ഇന്നച്ചന്റെ ജീവിതകഥയില്‍ നിന്ന് ഒരേട് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്.

പിണ്ടിപ്പെരുന്നാളിന് ആളനക്കമില്ലാത്ത വീട് കണ്ട് ഇന്നസെന്റിന്റെ വീട്ടില്‍ ആരെങ്കിലും മരിച്ചുവോ എന്ന വഴിപോക്കന്റെ ചോദ്യത്തിന് ഇല്ല മരിച്ചിട്ടില്ല അടുത്ത വര്‍ഷം മരിക്കാനുള്ള റിഹേഴ്‌സലാണെന്ന് ഇന്നസെന്റ് പറഞ്ഞതായി ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. ക്യാന്‍സറിന്റെ വേദനയ്ക്കിടയിലും ഇത്രയും നര്‍മബോധത്തോടെ മറുപടി പറയാന്‍ ഇന്നച്ചനല്ലാതെ ആര്‍ക്ക് സാധിക്കും.

Scroll To Top