Sunday December 04, 2016
Latest Updates

ഇന്ധന വില കുറഞ്ഞേക്കും

ഇന്ധന വില കുറഞ്ഞേക്കും

ഡബ്ലിന്‍: പെട്രോള്‍ അടക്കമുള്ള ഇന്ധനങ്ങളുടെ വില കുറഞ്ഞേക്കും. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഒപ്പെക്ക് മീറ്റിംഗിന് മുന്നോടിയായാണ് എണ്ണ വിലകുറയുമെന്ന് സൂചന വന്നു തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിലേക്കാണ് എണ്ണ വില താഴാന്‍ പോകുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറഞ്ഞതാണ് ഇന്ധന വില കുറയാന്‍ കാരണം. നാല് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് ക്രൂഡോയില്‍ വില താഴ്ന്നിരിക്കുന്നത്. 76.30 ഡോളറാണ് നിലവില്‍ ഒരു ബാരല്‍ ക്രൂഡോയിലിന്റെ വില.

കഴിഞ്ഞ ആഴ്ചകളില്‍ പെട്രോള്‍ വിലനേരിയ തോതില്‍ കുറഞ്ഞിരുന്നു. ഇത് വീണ്ടും കുറഞ്ഞു നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തുമെന്നാണ് നിലവിലെ സൂചന.എന്നാല്‍ ഡബ്ലിന്‍ അടക്കമുള്ള സിറ്റികളില്‍ പോലും ഇപ്പോഴും ഏകീകരിച്ച വിലകളല്ല ഇന്ധന വിപണിയില്‍ ഉള്ളത്.

ഇന്ധന വിലയുടെ 60 ശതമാനവും നികുതിയായി സര്‍ക്കാര്‍ ഖജനാവിലേക്കാണ് പോകുന്നത് . ഏതായാലും ക്രിസ്തുമസിനു മുന്നോടിയായി ഇന്ധന വില കുറയുമെന്ന വാര്‍ത്ത വാഹന ഉടമകള്‍ക്ക്
സന്തോഷ വാര്‍ത്തയാണ്.

Scroll To Top