Monday December 05, 2016
Latest Updates

ഇന്ധനവില തുടരുമെന്ന് വിദഗ്ദര്‍

ഇന്ധനവില തുടരുമെന്ന് വിദഗ്ദര്‍

ഡബ്ലിന്‍ :ഇന്ധനവില ക്രമാനുഗതമായി ഉയരുമെന്ന് സൂചനകള്‍.വര്‍ഷാരംഭത്തില്‍ വാഹന ഉടമകള്‍ ആസ്വദിച്ച ഇന്ധന വിലക്കുറവിന് അധികം ആയുസില്ല എന്നുറപ്പാക്കുന്നതാണ് പുതിയ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിനേക്കാള്‍ മൂന്നു സെന്റും ഈ വര്‍ഷം ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് പത്ത് സെന്റും വീതം വര്‍ദ്ധിച്ച് പെട്രോള്‍ വില 1.39 യൂറോയില്‍ എത്തി നില്‍ക്കുന്നു. ഡീസല്‍ വിലയും ഫെബ്രുവരിയിലേതിനെ അപേക്ഷിച്ച് എട്ടു സെന്റ് വര്‍ദ്ധിച്ച് ലിറ്ററിന് 1.305 യൂറോ ആയി.
യൂറോയുടെ വില കുറഞ്ഞതും, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് ഉണ്ടായ വിലയിടിവ് അവസാനിച്ചതും മൂലം വിലവര്‍ദ്ധനവ് തുടരാനാണ് സാധ്യത എന്ന് കണ്‍സ്യൂമര്‍ അഫയേഴ്‌സ് ഡയറക്ടര്‍ കോണര്‍ ഫാഗ്‌നാന്‍ അഭിപ്രായപ്പെടുന്നു.വിലവര്‍ദ്ധനവ് പെട്രോളിനെ ആയിരിക്കും കൂടുതലായി ബാധിക്കുക. എന്നാല്‍, ഒരു മാസത്തില്‍ കൂടുതല്‍ നീണ്ടു നില്ക്കുന്ന ഒരു പ്രവചനത്തിന് താനില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.
വിലവര്‍ദ്ധനവിനൊപ്പം വിവിധയിടങ്ങളില്‍ വ്യത്യസ്ഥ വില ഈടാക്കുന്നതുംവാഹന ഉപയോക്താക്കളെ വലക്കുന്നു. ഇന്നലെ മറ്റു പലയിടങ്ങളിലും 1.35 യൂറോയായിരുന്ന വില ഡബ്ലിനില്‍ 1.42 യൂറോ ആയിരുന്നു. അസംസ്‌കൃത എണ്ണയുടെ വില ഇപ്പോള്‍ ബാരലിന് 55 ഡോളര്‍ ആണ്. കഴിഞ്ഞ വേനലില്‍ 110 ഡോളര്‍ ആയിരുന്ന വില ഈ വര്‍ഷാരംഭത്തില്‍ 48 ഡോളര്‍ മാത്രമായിരുന്നു.

Scroll To Top