Wednesday December 07, 2016
Latest Updates

ഇന്ദിരാഗാന്ധിയായി അഭിനയിക്കാന്‍ മോഹം: മല്ലികാ ഷെറാവത്ത്

ഇന്ദിരാഗാന്ധിയായി അഭിനയിക്കാന്‍ മോഹം: മല്ലികാ ഷെറാവത്ത്

വെളളിത്തിരയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി അഭിനയിക്കാന്‍ പ്രശസ്ത ബോളിവുഡ് നടി മല്ലികാ ഷെറാവത്തിന് മോഹം. മല്ലികയുടെ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായ ഡേര്‍ട്ടി പൊളിറ്റിക്‌സിന്റെ പ്രചാരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് മല്ലിക തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. ഡേര്‍ട്ടി പൊളിറ്റിക്ക്സില്‍ ദേശീയ പതാക പുതച്ചു നില്‍ക്കുന്ന രംഗം ഉള്‍പ്പെടുത്തിയതിന്‍റെ പേരില്‍ ദേശീയവാദികള്‍ കോലാഹലങ്ങള്‍ ഉണ്ടാക്കുകയും കേസ് നല്‍കുകയും ചെയ്തെങ്കിലും സിനിമയുടെ വിജയത്തെ അത് ബാധിച്ചിട്ടില്ല.

മില്‍ഖ സിങ്ങിന്റെ ജീവിതം സിനിമയാക്കിയ ഭാഗ് മില്‍ഖ ഭാഗ് ഞാന്‍ ഏറെ ആസ്വദിച്ചതായും അത്തരം സിനിമകളുടെ ഭാഗമാകാന്‍ താന്‍ ഏറെ കൊതിക്കുന്നതായും മല്ലിക ഷെറാവത്ത് പറഞ്ഞു.

ക്വാവിഷ് എന്ന സിനിമയിലൂടെയാണ് മല്ലിക ഷെറാവത്ത് സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് വന്ന മര്‍ഡറാണ് മല്ലികയെ ബോളിവുഡില്‍ അടയാളപ്പെടുത്തുന്നത്. മര്‍ഡറിലെ ചുംബനരംഗങ്ങള്‍ തീയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു. ചൈനീസ് നടന്‍ ജാക്കി ചാനൊപ്പം മിത്ത് എന്ന സിനിമയില്‍ മല്ലിക അഭിനയിച്ചിട്ടുണ്ട്. കാന്‍ ഫിലിം ഫെസ്റ്റിവലുകളില്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ മല്ലിക പങ്കെടുത്തിട്ടുണ്ട്.

Scroll To Top