Thursday December 08, 2016
Latest Updates

ഇന്ദിരാഗാന്ധിക്ക് ഒരു പേരക്കുട്ടി ; ഇവള്‍ അനസൂയ ഗാന്ധി 

ഇന്ദിരാഗാന്ധിക്ക് ഒരു പേരക്കുട്ടി ; ഇവള്‍ അനസൂയ ഗാന്ധി 

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധിക്ക് ഒരു പേരക്കുട്ടി കൂടി. പേര്‍ അനസൂയ ഗാന്ധി. ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ പുത്രന്‍ വരുണ്‍ഗാന്ധിയുടെ മകളാണ് അനസൂയ. കഴിഞ്ഞ ദിവസം ഭാര്യ യാമിനി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി വരുണ്‍ ഗാന്ധി മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. 

വളരെ സന്തോഷമുള്ള കാര്യമാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. ഞാനും യാമിനിയും ഒരു പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു മകള്‍ അനസൂയയുടെ ജനനമെന്ന് വരുണ്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഇതോടെ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് മൂന്ന് പേരക്കുട്ടികളായിരിക്കുകയാണ്. ഇന്ദിരാജിയുടെ മൂത്തമകന്‍ രാജീവ് ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധിയ്ക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. 

വരുണ്‍ ഗാന്ധിക്ക് 3 വയസുള്ളപ്പോഴാണ് പിതാവ് സഞ്ജയ് ഗാന്ധി വിമാനപകടത്തില്‍ മരിച്ചത്. തുടര്‍ന്ന് 2004 ല്‍ വരുണ്‍ ഗാന്ധിയും മാതാവ് മേനക ഗാന്ധിയും ബി.ജെ.പിയില്‍ എത്തുകയായിരുന്നു. ഇപ്പോള്‍ ദേശീയ തലത്തില്‍ ബി.ജെ.പിയുടെ വളര്‍ന്നു വരുന്ന യുവനേതാവാണ് വരുണ്‍ ഗാന്ധി. നിലവില്‍ എം.പിയുമാണ്.

Scroll To Top