Wednesday December 07, 2016
Latest Updates

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന് ലോകബാങ്ക്

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന് ലോകബാങ്ക്

ന്യൂഡല്‍ഹി: ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന് ലോകബാങ്ക്. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തി. ലോകബാങ്കിന്റെ അന്താരാഷ്ട്ര താരതമ്യ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകസാമ്പത്തിക ശക്തികളുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ പിന്നിലാണ്. പുറത്ത് വന്ന പുതിയ കണക്കുകള്‍ പ്രകാരം അമേരിക്ക തന്നെയാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി. എന്നാല്‍ ചൈന അമേരിക്കയുടെ അടുത്തെ എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സമീപ ഭാവിയില്‍ തന്നെ ചൈന അമേരിക്കയെ പിന്നിലാക്കിയാലും അത്ഭുതപ്പെടാനില്ല. രാജ്യങ്ങളുടെ ജിടിപി നിരക്ക്, പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി ശേഷി തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ലോകസാമ്പത്തിക ശക്തികളെ തെരഞ്ഞെടുത്തത്.

2011 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ആണിത്. 2005 ലെ കണക്കുകള്‍ പ്രകാരം പത്താം സ്ഥാനത്ത് ആയിരുന്ന ഇന്ത്യ ആറ് വര്‍ഷം കൊണ്ട് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇക്കാലയളവിലെ ഇന്ത്യയുടെ വളര്‍ച്ചയുമായി താരതമ്യം ചെയ്താല്‍ ജപ്പാന്‍, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുടെ പിന്നിലാണ്.

Scroll To Top