Saturday December 10, 2016
Latest Updates

ഇന്ത്യ – പാക് ക്രിക്കറ്റ് പരമ്പര വീണ്ടും?

ഇന്ത്യ – പാക് ക്രിക്കറ്റ് പരമ്പര വീണ്ടും?

ഇന്ത്യയും – പാക്കിസ്ഥാനം തമ്മില്‍ വീണ്ടും ക്രിക്കറ്റ് പരമ്പരയ്ക്കു കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎഇയില്‍വച്ച് ഡിസംബറില്‍ ഇന്ത്യയുമായി പരമ്പരയ്ക്കു തയാറാണെന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചതായാണു സൂചന.

മൂന്നു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും രണ്ടു ടി-20 മത്സരങ്ങളുമാകും പരമ്പരയിലുണ്ടാവുക. പരമ്പര സംബന്ധിച്ച് ബിസിസിഐ പ്രിസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയും പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഷെഹര്യാര്‍ ഖാനും കൂടിക്കാഴ്ച നടത്തി.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ എട്ടു പരമ്പരകള്‍ നടത്താന്‍ 2014ല്‍ ധാരണയായിരുന്നു. ഇതില്‍ ആദ്യത്തേതാകും ഡിസംബറില്‍ നടക്കുക.

Scroll To Top