Friday December 09, 2016
Latest Updates

ഇന്ത്യ-പാക്ക് സംഘര്‍ഷത്തില്‍ ഇടപെടില്ലെന്ന് ഐക്യരാഷ്ട്ര സഭ, പാക്കിസ്ഥാന്റെ ആവശ്യം യുഎന്‍ തള്ളി

ഇന്ത്യ-പാക്ക് സംഘര്‍ഷത്തില്‍ ഇടപെടില്ലെന്ന് ഐക്യരാഷ്ട്ര സഭ, പാക്കിസ്ഥാന്റെ ആവശ്യം യുഎന്‍ തള്ളി

ന്യൂഡല്‍ഹി: ഇന്ത്യ, പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കെ പ്രശ്‌നത്തില്‍ ഐക്യരാഷ്ട സഭ ഇടപെടണമെന്ന പാക്കിസ്ഥാന്റെ ആവശ്യം യുഎന്‍ തള്ളി. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണിന് അയച്ച കത്തിലാണ് പ്രശ്‌നത്തില്‍ യുഎന്‍ ഇടപെടണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടത്. കാശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ അടുത്തിടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ വെടിവയ്പില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ആശങ്ക രേഖപ്പെടുത്തിയതായും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. വെടിവയ്പില്‍ മരണം ഉണ്ടായതിനെ മൂണ്‍ അപലപിച്ചു.

ഇന്ത്യ തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്നു ആരോപിച്ച് ഞായറാഴ്ചയാണ് പാക് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് യുഎന്നിന് കത്തയച്ചത്. ഒക്ടോബര്‍ 1 നും 10 നും ഇടയ്ക്ക് ഇന്ത്യ 20 തവണ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. ഇന്ത്യന്‍ വെടിവയ്പ്പില്‍ 2 ഗ്രാമീണര്‍ മരിച്ചതായും പാക്കിസ്ഥാന്‍ കത്തില്‍ ആരോപിച്ചു. നിരവധി സൈനികര്‍ക്കും അതിര്‍ത്തിയിലെ ഗ്രാമീണര്‍ക്കും പരുക്കേറ്റു. ഈ സാഹചര്യത്തില്‍ യുഎന്‍ സംഘം അതിര്‍ത്തി സന്ദര്‍ശിക്കണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു.

Scroll To Top