Sunday December 04, 2016
Latest Updates

ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു

ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും അഞ്ഞൂറ് മീറ്റര്‍ മാറിയാണ് സ്‌ഫോടനം നടന്നത്. പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഒരു കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് ശരീരത്തില്‍ ബോംബ് ഒളിപ്പിച്ച ഒരു ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പാക്ക് താലിബാന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.അതിര്‍ത്തിക്ക് ഇപ്പുറത്ത് ഇന്ത്യന്‍ സൈനികര്‍ക്കോ ജനങ്ങള്‍ക്കോ പരുക്കില്ല.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ പാക്ക് സൈന്യത്തിന്റെ സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് ആക്രമണമെന്ന് പാക്ക് താലിബാന്‍ വ്യക്തമാക്കി. ഉഗ്രസ്‌ഫോടന ശബ്ദം കേട്ടതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയപ്പോള്‍ ചിന്നിച്ചിതറിയ ശരീരങ്ങളും പരുക്കേറ്റവരെയുമാണ് കാണനായതെന്ന് പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് അറിയിച്ചു. 70 ഓളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയും പാക്കിസ്ഥാനും വാഗാ അതിര്‍ത്തിയില്‍ പതാക താഴ്ത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു സ്‌ഫോടനം.

പതാക താഴ്ത്തല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഇരു ഭാഗത്ത് നിന്നുംനൂറുകണക്കിന് സഞ്ചാരികള്‍ ദിവസേന എത്തുന്ന സ്ഥലമാണ് വാഗാ അതിര്‍ത്തി.ഇത്തരത്തില്‍ എത്തിയവര്‍ക്കൊന്നും പരുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം 6.15 ഓടെയായിരുന്നു ഉഗ്രസ്‌ഫോടനം. ഇന്ത്യ, പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിക്ക് തൊട്ടടുത്ത് ഉണ്ടായ സ്‌ഫോടനംഇന്ത്യയും അതീവ ഗൌരവമായാണ് കാണുന്നത്.

Scroll To Top