Saturday December 03, 2016
Latest Updates

ഇന്ത്യ-അയര്‍ലണ്ട് ഹോക്കി :പരമ്പര നേടി ഇന്ത്യയ്ക്ക് വീണ്ടും ജയം

ഇന്ത്യ-അയര്‍ലണ്ട് ഹോക്കി :പരമ്പര നേടി ഇന്ത്യയ്ക്ക് വീണ്ടും ജയം

ഡബ്ലിന്‍:പച്ചകൊടികളുമായി കാത്തിരുന്ന നൂറുകണക്കിന് ഐറിഷ് കാരെ വീണ്ടും സ്വന്തം ടീം നിരാശരാക്കി.
ആവേശം തുടിച്ചു നിന്ന ഇന്ത്യാ അയര്‍ലണ്ട് ഹോക്കി മത്സരത്തില്‍ ഇന്ത്യക്ക് വീണ്ടും ജയം.അയര്‍ലണ്ടില്‍ നടക്കുന്ന ത്രിദിന വനിതാ ഹോക്കി ടെസ്റ്റിന്റെ രണ്ടാമത്തെ മത്സരത്തില്‍ 21 നാണ് ഇന്ത്യ അയര്‍ലണ്ടിനെ തോല്‍പ്പിച്ചത്.ഇതോടെ മൂന്നു മത്സരം ഉള്ള ടെസ്റ്റ് പരമ്പരയിലെ ജയവും ഇന്ത്യയ്ക്കായി.

ചാമ്പ്യന്‍സ് ചലഞ്ചിന് മുന്നോടിയായി നടക്കുന്ന മത്സരങ്ങള്‍ ഡബ്ലിന്‍ യുസിഡിയിലാണ് നടക്കുന്നത്. അവശേഷിക്കുന്ന ഒരു മത്സരം ഇന്ന് വൈകിട്ട് 6 .30 ന് നടക്കും മത്സരം.

ഡബ്ലിന്റെ മണ്ണില്‍ പറ്റിചേര്‍ന്ന് കിടന്നു പ്രാര്‍ഥിച്ചു ഭാരതമാത കീ ജയ് എന്ന് മാനം മുട്ടെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ടാണ് ഇന്ത്യന്‍ ടീം മത്സരത്തിനു ഇറങ്ങിയത്.ഓരോ മുന്നേറ്റം നടത്തുമ്പോഴും ഇന്ത്യന്‍ ടീം അംഗങ്ങള്‍ അതെ മുദ്രാവാക്യം ഏറ്റു പറയുന്നത് കളികാണാനെത്തിയ ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലോകേഷ് അടക്കമുള്ള പരിമിതമായ ഇന്ത്യാക്കാരെ ആവേശഭരിതരാക്കി.സൌന്ദര്യ എഡ്‌ലയും ,സുനിത ലാര്‍ക്കയും ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടി.

Scroll To Top