Sunday December 04, 2016
Latest Updates

ഇന്ത്യ അയര്‍ലണ്ട് സഹകരണം :മന്ത്രി ബര്‍ട്ടന്റെ നേതൃത്വത്തിലുള്ള വ്യാപാര പര്യടനസംഘം ഇന്ത്യയിലേക്ക്

ഇന്ത്യ അയര്‍ലണ്ട് സഹകരണം :മന്ത്രി ബര്‍ട്ടന്റെ നേതൃത്വത്തിലുള്ള വ്യാപാര പര്യടനസംഘം  ഇന്ത്യയിലേക്ക്

ഡബ്ലിന്‍ :ഐറിഷ്ഇന്ത്യന്‍ വ്യാപാര വാണിജ്യ ബന്ധങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ അയര്‍ലണ്ടിലെ വാണിജ്യവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 42 അംഗങ്ങള്‍ അടങ്ങുന്ന സംഘം ഐറിഷ് തൊഴില്‍ വകുപ്പ് മന്ത്രി റിച്ചാര്‍ഡ് ബര്‍ടന്റെ നേതൃത്വത്തില്‍ ഇന്ന് ഡബ്ലിനില്‍ നിന്നും ഇന്ത്യയിലേയ്ക്ക് യാത്രതിരിക്കും ,

അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന വ്യാപാര പര്യടനം സംഘടിപ്പിക്കുന്നത് എന്റര്‍െ്രെപസ് അയര്‍ലണ്ടും ഐഡിഎ അയര്‍ലണ്ടുമാണ്.

ഇന്ത്യയിലെ മൂന്നു പ്രമുഖ സിറ്റികളിലൂടെയുള്ള അഞ്ചു ദിവസങ്ങളായുള്ള യാത്രയാണ് സംഘം ഉദ്ദേശിക്കുന്നത്. ബാംഗ്ലൂര്‍, ന്യൂഡല്‍ഹി, മുംബൈ തുടങ്ങിയ മൂന്നു സിറ്റികളിലൂടെയാണ് റിച്ചാര്‍ഡ് ബര്‍ടന്റെ നേതൃത്വത്തിലുള്ള സംഘം പര്യടനം നടത്തുന്നത്.
കഴിഞ്ഞ 32മാസക്കാലങ്ങള്‍ക്കിടയില്‍ ബര്‍ടന്റെ നേതൃത്വത്തില്‍ നടത്തുന്ന 17ാമത് വിദേശ വ്യാപാര പര്യടനമാണ് ഇത്.

തൊഴില്‍ സംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതിനുശേഷം ഇത്തരം പര്യടനങ്ങള്‍ ഇരട്ടിയാവുകയാണ് ചെയ്തത്.
ഇന്ത്യന്‍ വ്യാപാര വാണിജ്യ വകുപ്പിലെ മന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ചകള്‍ ഉള്‍പ്പെടെ ഏകദേശം 30ഓളം ചര്‍ച്ചകളിലും സംഘം പങ്കെടുക്കും.

വളര്‍ച്ചയിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്ന വാണിജ്യമേഖലയാണ് ഇന്ത്യയുടേതെന്നും അതുകൊണ്ട്തന്നെ ഇപ്പോള്‍ ഇത്തരത്തിലൊരു പര്യടനം അത്യാവശ്യമാണെന്നും മന്ത്രി ബര്‍ടന്‍ പറഞ്ഞു.
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാനും തൊഴില്‍ മേഖലകള്‍ ഇന്ത്യാക്കാര്‍ക്ക് അയര്‍ലണ്ടില്‍ തുറന്നുകൊടുക്കാനും ഈ ട്രിപ്പിലൂടെ സാധിക്കുമെന്നും മന്ത്രി ബര്‍ടന്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top