Saturday December 03, 2016
Latest Updates

ഇന്ത്യ അയര്‍ലണ്ടില്‍ നിന്നും വിമാനങ്ങള്‍ വാങ്ങാന്‍ ധാരണയാവുന്നു,വ്യോമയാന രംഗത്ത് സഹകരണം ശക്തമാകും

ഇന്ത്യ അയര്‍ലണ്ടില്‍ നിന്നും വിമാനങ്ങള്‍ വാങ്ങാന്‍ ധാരണയാവുന്നു,വ്യോമയാന രംഗത്ത് സഹകരണം ശക്തമാകും

ഡബ്ലിന്‍: ഇന്ത്യയും അയര്‍ലണ്ടും വ്യോമയാന രംഗത്തും സഹകരണം ശക്തമാകുന്നു.ഇതിന്റെ ഐറിഷ് ഏവിയേഷന്‍, എയ്‌റോസ്‌പെയ്‌സ് സെക്ടറിന്റെ ക്രോസ് ഇന്‍ഡസ്ട്രി വര്‍ക്കിംഗ് ഗ്രൂപ്പ് ഡബ്ലിനില്‍ നടന്നു. ഐറിഷ് ഏവിയേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഡബ്ലിനിലായിരുന്നു വര്‍ക്കിംഗ് ഗ്രൂപ്പ് സംഘടിപ്പിച്ചത്. വ്യോമയാന മേഖലയില്‍ ഇന്ത്യയുമായി വ്യാപാരം മെച്ചപ്പെടുത്താന്‍ലക്ഷ്യമിട്ടായിരുന്നു പരിപാടി. വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് വേണ്ടി ബില്യന്‍ കണക്കിന് ഡോളറിന്റെ വിമാനങ്ങള്‍ വാങ്ങുമെന്നാണ് അയര്‍ലണ്ട് പ്രതീക്ഷിക്കുന്നത്.ഇതിനു വേണ്ടിയുള്ള പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്.

എയറോസ്‌പെയ്‌സ് രംഗത്തും അയര്‍ലണ്ട് ഇന്ത്യയുമായി സഹകരണം വര്‍ധിപ്പിക്കാന്‍പദ്ധതിയുണ്ട്. ഈ രണ്ടു മേഖലകളിലും അയര്‍ലണ്ട് ഇന്ത്യയുമായി സഹകരണ സാധ്യത തേടും. അയര്‍ലണ്ടിലെ വ്യോമയാന മേഖല മേന്മയ്ക്ക് പേര് കേട്ടതാണ്. ഐറിഷ് ഏവിയേഷന്‍ മേഖല രാജ്യത്തിന്റെ ജിഡിപിയില്‍ പ്രതിവര്‍ഷം 4 ബില്യന്‍ ഡോളര്‍ നേരിട്ട് സംഭാവന ചെയ്യുന്നു. 40,000 തൊഴില്‍ അവസരങ്ങളും ഐറിഷ് ഏവിയേഷന്‍ സെക്ടര്‍ സൃഷ്ടിക്കുന്നു. ഐറിഷ് ഏവിയേഷന്‍ സെക്ടറിനു ഇന്ത്യയുമായി ദീര്‍ഘകാല സഹകരണത്തിന്റെ ചരിത്രമുണ്ട്.

ഭാവിയിലും ഇന്ത്യയുമായി സഹകരണം മെച്ചപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായിഐറിഷ് ഏവിയേഷന്‍ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് എമോണ്‍ ബ്രെണ്ണന്‍ പറഞ്ഞു. വ്യോമയാന മേഖലയില്‍ രണ്ടു രാജ്യങ്ങളും സഹകരണം മെച്ചപ്പെടുത്താനുള്ള തീരുമാനം സന്തോഷകരമാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ രാധിക ലാല്‍ ലോകേഷ് പറഞ്ഞു.അയര്‍ലണ്ടിന്റെ സമ്പദ്ഘടന മെച്ചപ്പെട്ടതും ഇന്ത്യയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതും പ്രതീക്ഷ വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണെന്നും ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു

Scroll To Top