Friday December 09, 2016
Latest Updates

‘ഇന്ത്യാ സെമിനാറില്‍’ പങ്കെടുക്കാന്‍ ഐറിഷ് ട്രാവല്‍ ഏജന്റുമാരുടെ വന്‍ തിരക്ക് :ഇന്ത്യന്‍ മാര്‍ക്കറ്റിനെ ലക്ഷ്യമിട്ട് ‘ടൂറിസം അയര്‍ലണ്ട് ‘

‘ഇന്ത്യാ സെമിനാറില്‍’ പങ്കെടുക്കാന്‍ ഐറിഷ് ട്രാവല്‍ ഏജന്റുമാരുടെ വന്‍ തിരക്ക് :ഇന്ത്യന്‍ മാര്‍ക്കറ്റിനെ ലക്ഷ്യമിട്ട് ‘ടൂറിസം അയര്‍ലണ്ട് ‘

ഡബ്ലിന്‍: ഡബ്ലിനില്‍ വച്ച് നടന്ന ടൂറിസം അയര്‍ലണ്ടിന്റെ ആദ്യ ‘ഇന്ത്യസെമിനാര്‍’ഇരു രാജ്യങ്ങളും തമ്മിലുള്ള ടൂറിസം ബന്ധങ്ങള്‍ ശക്തമാക്കുവാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ ടൂറിസ്റ്റുകളെയും സ്ഥാപനങ്ങളെയും കൂടുതലായി അയര്‍ലണ്ടിലേക്കാകര്‍ഷിക്കാനുള്ള പദ്ധതികളാണ് സെമിനാറില്‍ ചര്‍ച്ചാ വിഷയമായത്.

ടൂറിസം മന്ത്രി ലിയോ വരേദ്കര്‍, അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസിഡറായ രാധിക ലാല്‍ ലോകേഷ്, എന്നിവരെ കൂടാതെ നൂറോളം ടൂറിസം കമ്പനികളുടെ പ്രതിനിധികളും സെമിനാറില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നിരുന്നു.

അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണം വര്‍ഷത്തില്‍ 21,000ത്തില്‍ നിന്നുംവര്‍ദ്ധിപ്പിക്കുക വര്‍ദ്ധിപ്പിക്കുക എന്നതാണ് ടൂറിസം അയര്‍ലണ്ട് പ്രധാനമായും ഇപ്പോള്‍ ലക്ഷ്യമിടുന്നത് .2020തോടെ 50 മില്ല്യന്‍ ഇന്ത്യന്‍ ടൂറിസ്റ്റുകളെയാണ് ലോക ടൂറിസം മാര്‍ക്കറ്റ് പ്രതീക്ഷിക്കുന്നതെന്നും , ഇതില്‍ വലിയോരു വിഭാഗം അയര്‍ലണ്ട് സന്ദര്‍ശിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും മന്ത്രി വരെദ്കര്‍ സെമിനാറില്‍ അറിയിച്ചു.
ടൂറിസം മേഖലയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അയര്‍ലണ്ട് ഏറ്റവും കൂടുതലായി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന രാജ്യമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.is amba

അയര്‍ലണ്ടിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗങ്ങളും എളുപ്പമുള്ളതാക്കാനും ടൂറിസം വകുപ്പ് ശ്രദ്ധിക്കുന്നുണ്ട്. ഗതാഗത സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇത്തിഹാദും എമിറൈറ്റ്‌സും മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള സര്‍വ്വീസുകള്‍ 2014ലോടെ വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചു കഴിഞ്ഞു.. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകളെ അയര്‍ലണ്ടിലേക്ക് കൂടി ആകര്‍ഷിക്കാനുതകുന്ന തരം പദ്ധതികള്‍ വിസ വെയ്‌വര്‍ സ്‌കീമിലൂടെ നടപ്പിലാവുകയും ചെയ്യും.

ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ ഇപ്പോഴത്തെ താല്‍പര്യങ്ങളെക്കുറിച്ചും ട്രാവല്‍ ഇന്‍ഡസ്ട്രിയെക്കുറിച്ചും വിദഗ്ദ്ധര്‍ സെമിനാറില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഇത്തരം ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുകൊണ്ട് മാര്‍ക്കറ്റുകള്‍ ഏതു വിധത്തിലൊക്കെ ക്രമീകരിക്കാം എന്നതിനെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടന്നു.ഗള്‍ഫിലും മറ്റും ഇപ്പോഴുള്ള ഇന്ത്യക്കാര്‍ക്ക് യൂറോപ്പ് സന്ദര്‍ശിക്കാനുള്ള താത്പര്യം പരിഗണിച്ചു കൂടുതല്‍ പാക്കേജുകള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

ലോകത്തിലെ മികച്ച ടൂര്‍ ഓപറേറ്റര്‍മാരില്‍ ഒന്നായ ‘കുവാന്‍ ഇന്ത്യ’ വളര്‍ന്നു വരുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ താല്‍പര്യങ്ങളെ കണക്കിലെടുത്ത് ഒരു സ്‌പെഷ്യല്‍ അയര്‍ലണ്ട് ബ്രൗഷറും സെമിനാറില്‍ വച്ച് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഒരു ഇന്ത്യന്‍ ടൂര്‍ ഓപറേറ്റര്‍ പുറത്തിറക്കുന്ന ആദ്യ അയര്‍ലണ്ട് ഓണ്‍ലി ബ്രൗഷറാണ് ഇത്.

ടൂറിസം മേഖലയില്‍ വളരെ പെട്ടെന്നുള്ള വളര്‍ച്ച കാഴ്ച്ച വച്ച രാജ്യമാണ് ഇന്ത്യ എന്നും അയര്‍ലണ്ടിലേക്കുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി ലിയോ വരേദ്കര്‍ അഭിപ്രായപ്പെട്ടു. ഡബ്ലിനില്‍ വച്ച് ഷൂട്ട് ചെയ്ത ബോളിവുഡ് മൂവി എക് ദാ ടൈഗറിലെ മനോഹര ദൃശ്യങ്ങള്‍ കാണുമ്പോള്‍ തന്നെ കൂടുതല്‍ ടൂറിസ്റ്റുകള്‍ക്ക് അയര്‍ലണ്ട് സന്ദര്‍ശിക്കണമെന്ന ഒരു ഉള്‍പ്രേരണ ഉണ്ടാവുമെന്നും മന്ത്രി സൂചിപ്പിച്ചു.
കഴിഞ്ഞ ആറുവര്‍ഷക്കാലമായി ഉള്ളതിനേക്കാള്‍ 12ശതമാനത്തില്‍ക്കൂടുതല്‍ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ ഇത്തവണ അയര്‍ലണ്ട് സന്ദര്‍ശിക്കാനായി എത്തിച്ചേരുമെന്നും ടൂറിസം അയര്‍ലണ്ട് സിഇഒ നിയാല്‍ ഗിബ്ബന്‍സ് പറഞ്ഞു.

Scroll To Top