Wednesday December 07, 2016
Latest Updates

ഇന്ത്യാസ് ഡോട്ടറിന് മറുപടി യുകെസ് ഡോട്ടര്‍

ഇന്ത്യാസ് ഡോട്ടറിന് മറുപടി യുകെസ് ഡോട്ടര്‍

ബിബിസിയുടെ ‘ഇന്ത്യാസ് ഡോട്ടര്‍’ ഡോക്യുമെന്ററിയിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയാണ് ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനം. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള കണക്കുകള്‍ തെറ്റാണെന്നും ബലാത്സംഗങ്ങളുടെയും സ്ത്രീ സുരക്ഷയുടെയും കാര്യത്തില്‍ ഇന്ത്യയെക്കാള്‍ മോശം അവസ്ഥയാണ് ബ്രിട്ടന്റേതെന്ന് കണക്കുകളിലൂടെയും വീഡിയോയിലൂടെയും സ്ഥാപിച്ചെടുക്കുകയാണ് ഹര്‍വീന്ദര്‍ സിംഗ് എന്നയാള്‍.

‘യുണൈറ്റഡ് കിംഗ്ഡംസ് ഡോട്ടേഴ്‌സ്’ എന്ന പേരില്‍, ബ്രിട്ടണിലെ ബലാത്സംഗങ്ങളുടെ കണക്കുകള്‍ അവതരിപ്പിച്ചുകാട്ടുകയാണ് ഹര്‍വീന്ദര്‍ സിംഗ്. ലോകത്ത് ഏറ്റവും അധികം ബലാത്സംഗം നടക്കുന്ന അഞ്ചാമത്തെ രാജ്യമാണ് ബ്രിട്ടണ്‍. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല എന്നും ബ്രിട്ടനില്‍ പ്രതിദിനം 250ഓളം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നുവെന്നുമാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്.

ബ്രിട്ടീഷ് വനിതകളില്‍ പത്തു ശതമാനവും ലൈംഗിക ചൂഷണത്തിന് ഇരകളായവരാണെന്നും ചിത്രത്തില്‍ വിശദീകരിക്കുന്നു. ഈ ബലാത്സംഗത്തിനെല്ലാം ഉത്തരവാദി സ്ത്രീകള്‍ തന്നെയാണെന്ന് മൂന്നിലൊന്ന് ബ്രിട്ടീഷുകാരും വിശ്വസിക്കുന്നു എന്നും സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നു. ബലാത്സംഗം എന്നത് ഒരു രാജ്യത്തിന്റെ മാത്രം കുഴപ്പമല്ല എന്നും കുറേ ആളുകളുടെ മാനസിക അവസ്ഥയുടെ ഭാഗമായി ഉണ്ടാകുന്ന അതിക്രമമാണെന്നും ഹര്‍വീന്ദര്‍ തന്റെ ചിത്രത്തിലൂടെ അഭിപ്രായപ്പെടുന്നു.

Scroll To Top