Friday December 09, 2016
Latest Updates

ഇന്ത്യാക്കാര്‍ക്കായി ഐറിഷ് സര്‍ക്കാര്‍ ഏജന്‍സിയുടെ തൊഴില്‍ പരിശീലന പദ്ധതി

ഇന്ത്യാക്കാര്‍ക്കായി ഐറിഷ് സര്‍ക്കാര്‍ ഏജന്‍സിയുടെ തൊഴില്‍ പരിശീലന പദ്ധതി

ഡബ്ലിന്‍ :അയര്‍ലണ്ടിലെ പ്രമുഖ സംഘടനയായ മൈന്‍ഡും ഐറിഷ് സര്‍ക്കാരിന്റെ തൊഴില്‍ പ്രൊമോഷന്‍ ഏജന്‍സിയായ ബിസിനസ് ഇന്‍ ദി കമ്മ്യുണിറ്റിയും ചേര്‍ന്ന് ഡബ്ലിനിലെ ഇന്ത്യാക്കാര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

Employment Programme for Imigrant Communtiy(EPIC)എന്ന പേരിലുള്ള ഈ പരിശീലന പരിപാടിയുടെ ആദ്യ ക്ലാസ് മാര്‍ച്ച് 21 വെള്ളിയാഴ്ച 9.45മുതല്‍ 12 മണി വരെ 32, ഒക്കോണല്‍ സ്ട്രീറ്റിലാണ് നടത്തപ്പെടുന്നത്.ആറ് ആഴ്ച്ചകളില്‍ നടത്തപ്പെടുന്ന ഈ പരിശീലന പരിപാടി ഇന്ത്യാക്കാര്‍ക്ക് മാത്രമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്.

സി വി തയ്യാറാക്കല്‍ ,മോക്ക് ഇന്റര്‍വ്യൂ,തുടങ്ങി വര്‍ക്കിംഗ് വിസ കണ്ടെത്തുന്നത് വരെയുള്ള വിവിധ മേഖലകളില്‍ EPIC (http://www.bitc.ie)കുടിയേറ്റക്കാരെ സഹായിക്കും. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു ജോലി ലഭിക്കുന്നത് വരെ ഇവരുടെ സഹായം തുടരും.

പരിശീലനകോഴ്‌സ് സൗജന്യമാണ്. അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
0877 859 269 ,0894832154

Scroll To Top