Monday December 05, 2016
Latest Updates

ഇന്ത്യാക്കാരുടെ പ്രിയപ്പെട്ട രാജ്യമായി അയര്‍ലണ്ട് മാറുന്നു: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രവാഹം ഇരട്ടിയായെന്നു കണക്കുകള്‍

ഇന്ത്യാക്കാരുടെ പ്രിയപ്പെട്ട രാജ്യമായി അയര്‍ലണ്ട് മാറുന്നു: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രവാഹം ഇരട്ടിയായെന്നു കണക്കുകള്‍

ഡബ്ലിന്‍ :പഠനത്തിനായും ,വിനോദ യാത്രയ്ക്കായും ഇന്ത്യാക്കാര്‍ തിരഞ്ഞെടുക്കുന്ന പ്രധാന ഡസ്റ്റിനേഷനുകളില്‍ ഒന്നായി അയര്‍ലണ്ട് മാറുകയാണെന്ന് ഇന്ത്യയിലെ ഐറിഷ് അമ്പാസിഡര്‍.

വിദേശത്തേക്ക് ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിച്ചുവരികയാണ്. ഇപ്പോള്‍ ഇവരില്‍ കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്ന ഒരു രാജ്യമായി അയര്‍ലണ്ടും മാറിയിരിക്കുന്നു.
ഉപരിപഠനത്തിന് വിദേശങ്ങളെ ആശ്രയിക്കാം എന്നു ചിന്തിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് അയര്‍ലണ്ട് ഇത്തരത്തില്‍ ആകര്‍ഷിക്കുന്നത്. യുകെയെയും ആസ്‌ട്രേലിയയെയും ന്യൂസിലാണ്ടിനെയും അപേക്ഷിച്ച് സാമ്പത്തിക പരമായും വിദ്യാഭ്യാസപരമായും വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അഭികാമ്യമായി അയര്‍ലണ്ടിലെ യൂനിവേഴ്‌സിറ്റികള്‍ മാറിയതിന്റെ ഫലമായാണ് വിദ്യാര്‍ത്ഥികളുടെ അമിതപ്രവാഹം ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2013ലെ അഡ്മിഷന്‍ വിവരങ്ങള്‍ കാണിക്കുന്നത് വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിലെ 100 ശതമാനം വളര്‍ച്ചയാണെന്ന് ഇന്ത്യയിലെ ഐറിഷ് അമ്പാസിഡര്‍ ഫെയിലിം മക്‌ലോഗ്ലിന്‍ പറഞ്ഞു. ശരാശരി ആയിരം വിദ്യാര്‍ത്ഥികളാണ് 2012നെ അപേക്ഷിച്ച് ഇപ്പോള്‍ പഠനത്തിനായി എത്തിയിരിക്കുന്നത്.

അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതലായി വിദേശ ഉപരിപഠനത്തിന് ആശ്രയിക്കുന്നത് അയര്‍ലണ്ടിനെയാണ്, എന്നാല്‍ ഈ വര്‍ഷത്തെ കണക്കുകള്‍ കാണിക്കുന്നത് വളരെ പെട്ടെന്നു തന്നെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഐറിഷ് യൂനിവേഴ്‌സിറ്റികളെ കൂടുതലായി സമീപിച്ചു തുടങ്ങും എന്നാണ്.

ഡബ്ലിനില്‍ എത്തിയ ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ ഒരു സംഘം

ഡബ്ലിനില്‍ എത്തിയ ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ ഒരു സംഘം

2012ലെ വിസ വെയ്‌വര്‍ പ്രോഗ്രാമിന്റെ ഭാഗമായി പല രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും ജനറല്‍ യുകെ വിസയില്‍ അയര്‍ലണ്ടും സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിരുന്നു, ഇത് അയര്‍ലണ്ടിന്റെ ടൂറിസം മേഖലയ്ക്ക് വളരെ വലിയരീതിയിലുള്ള വളര്‍ച്ചയാണ് ഉണ്ടാക്കികകൊടുത്തത്. 14,000 മുതല്‍ 15,000 വരെ ഇന്ത്യന്‍ ടൂറിസ്റ്റുകളാണ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും അയര്‍ലണ്ട് സന്ദര്‍ശിച്ചതെന്നും 2012ല്‍ അത് 19,000 എ്ന്ന നിലയിലേക്ക് ഉയര്‍ന്നതായും മക്‌ലോഗിന്‍ പറഞ്ഞു. ഈ വര്‍ഷം 25,000ത്തില്‍ പരം ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിലും മറ്റു പല സ്ഥലങ്ങളിലെയും യൂനിവേഴ്‌സിറ്റികള്‍ ഫീസ് വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിദ്യര്‍ത്ഥികള്‍ കൂടുതലായും മറ്റു സ്ഥലങ്ങളെ ആശ്രയിച്ചു തുടങ്ങിയത്. അയര്‍ലണ്ടില്‍ നിന്നും മെഡിസിന്‍ ഡിഗ്രി നേടുന്നതിനായി ഒരു വിദേശ വിദ്യാര്‍ത്ഥി നല്‍കേണ്ടത് ഏകദേശം 12035 മുതല്‍ 37,000 യൂറോ വരെയാണ്. ഇതേ സമയം എംബിഎ വിദ്യാര്‍ത്ഥി നല്‍കേണ്ടത് 9,150 മുതല്‍ 30,000 യൂറോ വരെയാണ്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ അയര്‍ലണ്ടിനെ മികച്ച വിദ്യാഭ്യാസത്തിനുള്ള മേഖലയാക്കി മാറ്റാനും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഇവിടേക്ക് ആകര്‍ഷിക്കാനുമുള്ള ഒരുക്കത്തിലാണ് തങ്ങള്‍ എന്ന് മക്‌ലോഗ്ലിന്‍ പറഞ്ഞു.
1000ത്തില്‍പ്പരം എംഎന്‍സികളും ഇന്റല്‍, ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ ഒട്ടേറെ കമ്പനികളുടെ യൂറോപ്യന്‍ ഹെഡ്‌കോട്ടേര്‍സും അയര്‍ലണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. അയര്‍ലണ്ടിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതത്വത്തിനായി ഇത്തരം കമ്പനികളുമായി മികച്ച രീതിയിലുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തിപ്പോരുകയും ചെയ്യുന്നുണ്ട്.

ഡബ്ലിന്‍ സിറ്റി യൂനിവേഴ്‌സിറ്റിയും യൂനിവേഴ്‌സിറ്റി ഓഫ് ലിമറിക്കും തങ്ങളുടെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി മികച്ച ശമ്പളത്തോടുകൂടിയ എംഎന്‍സി ജോലി വാഗ്ദാനം ചെയ്യുന്നുമുണ്ട്.
കോര്‍ക്കിലുള്ള(ടിണ്ടാല്‍) യൂനിവേഴ്‌സിറ്റിയുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റലിനു വേണ്ടി പ്രൊജക്ട് വര്‍ക്കുകള്‍ ചെയ്തുകൊടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. വിദ്യാര്‍ത്ഥികളെ തൊഴില്‍ തല്‍പരരാക്കി നിര്‍ത്തി ഇത്തരം ഹൈടെക്ക് കോര്‍പറേഷനുകള്‍ക്ക് മികച്ചതും കഴിവുള്ളവരുമായ ബിരുദധാരികളെ കൈമാറാനും യൂനിവേഴ്‌സിറ്റികള്‍ക്ക് കഴിയുന്നതായി മക്‌ലോഗ്ലിന്‍ ചൂണ്ടിക്കാട്ടി.

അയര്‍ലണ്ടിലെ യൂനിവേഴ്‌സിറ്റികളില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ ഒട്ടേറെ അവസരങ്ങള്‍ കാത്തിരിക്കുന്നതായും ഇത്തരം സാഹചര്യങ്ങള്‍ ഉള്ളതിനാല്‍ വിസ സ്‌റ്റേ ബാക്ക് ഓപ്ഷന്‍ നല്‍കാന്‍ ഐറിഷ് സര്‍ക്കാര്‍ തയ്യാറാകുന്നതായും അമ്പാസിഡര്‍ പറഞ്ഞു. ഇതു മുഖാന്തിരം വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ കാലാവധി കഴിഞ്ഞും 12 മാസങ്ങള്‍കൂടി രാജ്യത്ത് തുടരാനുള്ള അവസരം ലഭിക്കുന്നു.

ഫോറിന്‍ യൂനിവേഴ്‌സിറ്റി ബില്ല് പ്രകാരം ഇന്ത്യയില്‍ സ്വതന്ത്ര യൂനിവേഴ്‌സിറ്റികള്‍ സ്ഥാപിക്കാന്‍ ഐറിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാധ്യമാക്കാനുള്ള പദ്ധതി ഒരുങ്ങുകയാണ്.
പല കോളേജുകള്‍ തമ്മിലും മെമൊറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പുവെക്കാനും തീരുമാനമായിട്ടുണ്ട്. ഡബ്ലിനിലെ ട്രിനിറ്റി കോളേജ് ജെഎന്‍യുവുമായാണ് എംഒയു ഒപ്പുവച്ചിരിക്കുന്നത്. പ്രസിഡന്‍സി യൂനിവേഴ്‌സിറ്റിയും യൂനിവേഴ്‌സിറ്റി കോളേജ് കോര്‍ക്കും മദ്രാസ് ഐഐടിയുമായാണ് എംഒയു ഒപ്പുവച്ചിരിക്കുന്നത്‌like-and-share

Scroll To Top