Sunday December 11, 2016
Latest Updates

ഇന്ത്യയ്ക്ക് അഭിമാനമായി , ആധുനിക സൗകര്യങ്ങളോടെ മുംബൈ എയര്‍ പോര്‍ട്ട് ടെര്‍മിനല്‍ ,ജയ ഹേ ..

ഇന്ത്യയ്ക്ക് അഭിമാനമായി , ആധുനിക സൗകര്യങ്ങളോടെ മുംബൈ എയര്‍ പോര്‍ട്ട് ടെര്‍മിനല്‍ ,ജയ ഹേ ..

മുംബൈ:ഇന്ത്യയ്ക്ക് അഭിമാനമായി മാറുകയാണ് മുംബൈ എയര്‍ പോര്‍ട്ട് .ഇരുണ്ട ചരിത്രമുള്ള ഒരു സ്വീകരണ വേദി ഇതാ ആരെയും അതിശയിപ്പിക്കുന്ന സൗകര്യങ്ങളുമായി അത്ഭുത കാഴ്ചയാവുന്നു.ഇനിയാരും മുംബൈയെ കുറ്റം പറയേണ്ട. മുംബൈ ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലോകനിലവാരത്തിലുള്ള ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിച്ചു. ആര്‍ട്ട് ഗ്യാലറിയടക്കമുള്ള സംവിധാനങ്ങള്‍ രാജ്യത്തിന്റെ മാര്‍ബിള്‍ പാരമ്പര്യത്തെ എടുത്തുകാട്ടുന്നു.

നൃത്തം ചെയ്യുന്ന മയിലില്‍ നിന്നും പ്രേരണയുള്‍ക്കൊണ്ട് പണികഴിപ്പിച്ചിട്ടുള്ള മാര്‍ബിള്‍ കൂടാരം നാലുനിലകളിലായാണ് പണികഴിപ്പിച്ചിട്ടുള്ളത്. 9,800 കോടിയാണ് ഇതിന്റെ നിര്‍മ്മാണച്ചിലവ്. പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗാണ് ഇത് രാജ്യത്തിന് സമര്‍പ്പിച്ചത്.

ലോകനിലവാരത്തിലുള്ള നിര്‍മ്മിതികള്‍ക്കും നമുക്ക് കഴിയുമെന്നതിന്റെ തെളിവാണ് ഇത്. ടി2 ഫസ്റ്റ് ക്ലാസ് ടെര്‍മിനലാണ് മന്‍ മോഹന്‍ സിംഗ് ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 4.39 ലക്ഷം സ്‌ക്വയര്‍ മീറ്ററിലാണ് ടെര്‍മിനല്‍ സ്ഥിതിചെയ്യുന്നത്. 3 കിമീ ദൈര്‍ഘ്യമുള്ള ചുമരില്‍ ആയിരക്കണക്കിന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജയഹെ എന്നാണ് ഈ ടെര്‍മിനലിന് പേരിട്ടിരിക്കുന്നത്.

Scroll To Top