Wednesday December 07, 2016
Latest Updates

ഇന്ത്യയ്ക്കും ഇനി ബുള്ളറ്റ് ട്രെയിന്‍, സ്‌റ്റേഷനുകളില്‍ വൈ ഫൈ: റെയില്‍വേ ബജറ്റ് അവതരണം തുടരുന്നു

ഇന്ത്യയ്ക്കും ഇനി ബുള്ളറ്റ് ട്രെയിന്‍, സ്‌റ്റേഷനുകളില്‍ വൈ ഫൈ: റെയില്‍വേ ബജറ്റ് അവതരണം തുടരുന്നു

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ റെയില്‍വേ ബജറ്റ് അവതരണം തുടങ്ങി. മന്ത്രി സദാനന്ദ ഗൌഡയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഈ ബജറ്റില്‍ പ്രഖ്യാപിച്ചു. മുംബൈ, അഹമ്മദാബാദ് റൂട്ടിലായിരിക്കും ആദ്യ ബുളളറ്റ് ട്രെയിന്‍ ഓടുക. റെയില്‍വേ ഇന്ത്യയുടെ ആത്മാവാണെന്ന് സദാനന്ദ ഗൌഡ പറഞ്ഞു. എല്ലാ പ്രധാനപ്പെട്ട സ്‌റ്റേഷനുകളിലും വൈ ഫൈ സംവിധാനം കൊണ്ടുവരുമെന്ന് റെയില്‍വേ മന്ത്രി പ്രഖ്യാപിച്ചു.

ലേഡിസ് കംപാര്‍ട്‌മെന്റുകളില്‍ സുരക്ഷയ്ക്ക് വനിതാ ആര്‍പിഎഫുകാരെ നിയമിക്കും. ആര്‍പിഎഫിലേക്ക് പതിനേഴായിരം പേരെ നിയമിക്കും. ഇതില്‍ 4000 സ്ത്രീകളെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ബയോ ടോയ്‌ലെട്ടുകള്‍ കൊന്ദുവരുമെന്നതാനു മറ്റൊരു പ്രധാന പ്രഖ്യാപനം. പാത ഇരട്ടിപ്പിക്കലിന് പ്രാധാന്യം നല്കും. മൊബൈല്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ടിക്കറ്റുകള്‍ ലഭ്യമാക്കും. ഇന്റര്‍നെറ്റ് വഴി പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ എടുക്കാനുള്ള സംവിധാനം കൊണ്ടുവരും.

പ്രധാന സ്‌റ്റേഷനുകളില്‍ വികലാംഗര്‍ക്കും വൃദ്ധര്‍ക്കും ബാറ്ററിയില്‍ ഓടുന്ന കാര്‍!. എല്ലാ സ്‌റ്റേഷനുകളിലും എസ്‌കുലേറ്റര്‍ ഓവര്‍ബ്രിഡ്ജ്, ലിഫ്റ്റ് തുടങ്ങിയ സൌകര്യങ്ങള്‍. ട്രെയിന് അകത്തും പുറത്തും ബ്രാന്‍ഡഡ് ഭക്ഷണം തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങള്‍. ഇതുവരെ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളില്‍ കേരളത്തിനു പ്രത്യേക നേട്ടമൊന്നുമില്ല. ബജറ്റ് അവതരണം തുടരുന്നു.

Scroll To Top