Saturday December 10, 2016
Latest Updates

ഇന്ത്യയെ തേടി ഐറിഷ് ടൂറിസം

ഇന്ത്യയെ തേടി ഐറിഷ് ടൂറിസം

ഗാല്‍വേ: ഐറിഷ് ടൂറിസം വികസനത്തിന് ഇന്ത്യന്‍ ചാനലുകളുടെ സഹായം തേടുന്നു. യാത്രാ ചാനലായ ട്രാവലക്‌സിനെ അതിഥികളായി അയര്‍ലണ്ടില്‍ ക്ഷണിച്ചാണ് ഐറിഷ് ടൂറിസം വികസനത്തിന് ഇന്ത്യന്‍ സഹായം തേടിയത്. അയര്‍ലണ്ടിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് ഐറിഷ് ടൂറിസം അധികൃതര്‍ ട്രാവലക്‌സിന്റെ സഹായം തേടിയത്. ഇതിനായി കഴിഞ്ഞ ആഴ്ച അയര്‍ലണ്ടില്‍ എത്തിയ സംഘം പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ ചിത്രീകരിച്ചു. 

ഡഗൈര്‍ കാസില്‍ ഹോട്ടല്‍, ഗാല്‍വെ മാര്‍ക്കറ്റ്, ബല്ലിനിച്ച് കാസില്‍ ഹോട്ടല്‍, റൌണ്ട്‌സ്റ്റോണ്‍ വില്ലേജ്, ബല്ലി കൊനേലി പെനിസുല തുടങ്ങിയ സ്ഥലങ്ങള്‍ സംഘം ചിത്രീകരിച്ചു. ക്ലീഗനിലെ കുതിര സവാരിയും കില്‍മോര്‍ അബ്ബെ കില്ലെരി ഹാര്‍ബര്‍, ടെല്‍ഫി ലോഡ്ജ്, തുളിക്രോസ് വില്ലേജ് എന്നിവടങ്ങളും സംഘം ചിത്രീകരിച്ചു. ക്ഷണം സ്വീകരിച്ച് അയര്‍ലണ്ടില്‍ എത്തിയ ട്രാവല്‍ലക്‌സ് സംഘത്തോട് നന്ദിയുണ്ടെന്ന് ഐറിഷ് ടൂറിസം വക്താവ് ജിം പോള്‍ പറഞ്ഞു. ഐറിഷ് ടൂറിസം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ജിം പോള്‍ പറഞ്ഞു. 

വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്ന ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 12 ശതമാനം വര്‍ദ്ധിച്ചു. ഈ സഞ്ചാരികളെ അയര്‍ലണ്ടിലേക്ക് കൂടി ആകര്‍ഷിക്കാനാണ് ഐറിഷ് ടൂറിസം ലക്ഷ്യമിടുന്നത്. 2020 ഓടെ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം 50 മില്യനായി വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ട്രാവലക്‌സ് ഉടന്‍ സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന യാത്ര പരിപാടി 10 മില്യന്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ കാണുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

Scroll To Top