Monday December 05, 2016
Latest Updates

ഇന്ത്യയുടെ യൂണിവേഴ്‌സല്‍ ഇമ്മ്യൂനൈസേഷന്‍ പ്രോഗ്രാമിലേക്ക് നാല് വാക്‌സിനുകള്‍ കൂടി

ഇന്ത്യയുടെ യൂണിവേഴ്‌സല്‍ ഇമ്മ്യൂനൈസേഷന്‍ പ്രോഗ്രാമിലേക്ക് നാല് വാക്‌സിനുകള്‍ കൂടി

ഇന്ത്യയുടെ യൂണിവേഴ്‌സല്‍ ഇമ്മ്യൂനൈസേഷന്‍ പ്രോഗ്രാമിലേക്ക് (യുഐപി) നാല് വാക്‌സിനുകള്‍ കൂടി. കുത്തി വയ്ക്കാവുന്ന പോളിയോ വാക്‌സിനും, ജാപ്പനീസ് എസിഫലൈറ്റിസിനെതിരെയുള്ള വാക്‌സിനും റോട്ടോവൈറസ്, റുബെല്ല എന്നിവയ്‌ക്കെതിരെയുള്ള വാക്‌സിനുകളുമാണ് യുഐപിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയത്. പുതിയ വാക്‌സിനുകള്‍ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു. പോളിയോ പൂര്‍ണ്ണമായി തുടച്ച് നീക്കുന്നതിനോപ്പം കുട്ടികളുടെ മരണ നിരക്ക് കുറച്ച് കൊണ്ട് വരാനും പുതിയ വാക്‌സിനുകള്‍ സഹായിക്കും.

പ്രതിരോധ വാക്‌സിനുകളുടെ രംഗത്ത് ഗവണ്‍മെന്റിനു വേണ്ട ഉപദേശം നല്‍കുന്ന നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശ പ്രകാരമാണ് നാല് വാക്‌സിനുകള്‍ കൂടി യുഐപിയില്‍ ഉള്‍പ്പെടുത്തിയത്. പുതിയ നാല് വാക്‌സിനുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന 13 മാരക രോഗങ്ങള്‍ക്ക് ഫലപ്രദമായ വാക്‌സിനുകള്‍ വികസിപ്പിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഉയര്‍ത്തപ്പെട്ടു. ഈ വാക്‌സിനുകള്‍ 27 മില്യന്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെടും.

Scroll To Top