Monday December 05, 2016
Latest Updates

പരസ്പരം അഭിനന്ദിച്ച് തരൂരും മോഡിയും ട്വിറ്ററില്‍

പരസ്പരം അഭിനന്ദിച്ച് തരൂരും മോഡിയും ട്വിറ്ററില്‍

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലെ ബദ്ധവൈരികളായ നരേന്ദ്ര മോഡിയും ശശി തരൂരും ട്വിറ്ററില്‍ ഉറ്റ സുഹൃത്തുക്കള്‍. ട്വിറ്ററില്‍ ഇരുവരും പരസ്പരം അഭിനന്ദിച്ചു. മോഡി ഒരു പടി കൂടി കടന്ന് ഇന്ത്യയുടെ നല്ല ഭാവിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് തരൂരിന് വാഗ്ദാനം ചെയ്യുകയും ചെയ്തു. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് ഇരുവരും രാഷ്ട്രീയ വൈരം മറന്നു പരസ്പരം അഭിനന്ദിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ നരേന്ദ്ര മോഡിക്ക് അഭിനന്ദനം അറിയിച്ച തരൂരിന്റെ ട്വീറ്റിന് മറുപടിയായാണ് മോഡി എല്ലാ സഹകരണവും വാഗ്ദാനം ചെയ്തത്.

മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി അറിയിക്കാനുള്ള പര്യടനത്തിലാണുള്ളത്. ഏറെ വൈകും മുമ്പ്, മികച്ച വിജയം നേടിയ നരേന്ദ്ര മോഡിക്കും ബിജെപിക്കും അഭിനന്ദനം അറിയിക്കട്ടെ ഇതായിരുന്നു തരൂരിന്റെ ട്വീറ്റ്. ഇതിനു മറുപടിയായി ഒരുപാട് നന്ദി. താങ്കള്‍ നേടിയ വിജയത്തിനും അഭിനന്ദനം. മികച്ച ഇന്ത്യക്കായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് മോഡി മറുപടി ട്വീറ്റ് നല്കി. ഏതായാലും രാഷ്ട്രീയ ശത്രുക്കള്‍ വൈരം മറന്നത് കൗതുക കാഴ്ചയായി.

Scroll To Top