Friday December 09, 2016
Latest Updates

ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര വിരമിച്ചു

ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര വിരമിച്ചു

ഇഞ്ചിയോണ്‍: ബീജിംഗ് ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായ ഇന്ത്യന്‍ ഷൂട്ടിങ്ങ് താരം അഭിനവ് ബിന്ദ്ര വിരമിച്ചു. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലായിരുന്നു ബിന്ദ്രയുടെ ഒളിമ്പിക്‌സ് സ്വര്‍ണ നേട്ടം.

ഏഷ്യന്‍ ഗെയിംസിലെ വെങ്കല മെഡല്‍ നേട്ടത്തോടെയാണ് ബിന്ദ്ര വിരമിച്ചത്. വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ബിന്ദ്ര വെങ്കലം നേടി. ബിന്ദ്ര, സഞ്ജീവ് രജപുത്, രവികുമാര്‍ എന്നിവരാണ് ടീമിനത്തില്‍ മത്സരിച്ചത്.പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സ് വിഭാഗത്തില്‍ സ്വര്‍ണവും വെളളിയും ചൈന നേടി. ബിന്ദ്ര സ്വര്‍ണം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചൈനീസ് താരങ്ങള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയതോടെ വെങ്കലം കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നു.

ഇഞ്ചിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന അഭിനവ് ബിന്ദ്ര ഇന്നലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഇന്ന് വിരമിക്കുകയാണ് എന്നായിരുന്നു ബിന്ദ്രയുടെ പ്രഖ്യാപനം. എന്നാല്‍ പ്രൊഫഷണല്‍ ഷൂട്ടിങ്ങില്‍ നിന്ന് വിരമിച്ചെങ്കിലും ഹോബി ഷൂട്ടര്‍ എന്ന നിലയില്‍ ആഴ്ചയില്‍ രണ്ട് തവണ മാത്രം പരിശീലനം നടത്തുമെന്ന് ബിന്ദ്ര അറിയിച്ചു.

Scroll To Top