Monday December 05, 2016
Latest Updates

ഇന്ത്യയും ലോകകപ്പ് ഫുട്‌ബോളും തമ്മില്‍ എന്ത്

ഇന്ത്യയും ലോകകപ്പ് ഫുട്‌ബോളും തമ്മില്‍ എന്ത്

ബ്രസീലില്‍ ലോകകപ്പ് അരങ്ങ് തകര്‍ക്കുകയാണ്. 121 കോടി ജനസംഖ്യ ഉണ്ടായിരുന്നിട്ടും ഒരു ലോകകപ്പ് ടീം വാര്‍ത്തെടുക്കാന്‍ കഴിയാത്ത ഇന്ത്യ വെറും കാഴ്ചക്കാരായി നില്‍ക്കുകയാണ്. എന്നാല്‍ ലോകകപ്പ് മൈതാനത്ത് ഇറങ്ങാന്‍ അവസരം ലഭിച്ചിട്ടില്ലെങ്കിലും  ഇന്ത്യയ്ക്ക് ലോകകപ്പുമായി ഒരു ബന്ധവുമില്ലെന്ന് പറയാനാകില്ല. ഇന്ത്യയും ഇന്ത്യക്കാരും ലോകകപ്പിന്റെ സുപ്രധാന ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്. 2

ഇന്ത്യ ലോകകപ്പ് കളിച്ചിട്ടില്ലെങ്കിലും 2006 ല്‍ ഒരു ഇന്ത്യന്‍ വംശജന്‍ ലോകകപ്പ് കളിച്ചിട്ടുണ്ട്. 2006 ലോകകപ്പില്‍ ഫ്രാന്‍സിന് വേണ്ടി ബൂട്ടണിഞ്ഞ വികാസ് ദൊരാസു ഇന്ത്യന്‍ വംശജനായിരുന്നു. ദെരാസു രണ്ട് കളികളില്‍ ഫ്രാന്‍സിന് വേണ്ടി ലോകകപ്പ് മൈതാനിയില്‍ ഇറങ്ങി.

12006 ലോകകപ്പില്‍ മുന്‍ കേന്ദ്രമന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി രണ്ട് മത്സരങ്ങളുടെ മാച്ച് കമ്മീഷണറായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയില്‍ കൂടിയാണ് പ്രിയരഞ്ജന്‍ മുന്‍ഷിക്ക് മാച്ച് കമ്മീഷണറാകാന്‍ അവസരം ലഭിച്ചത്.

2002 ലോകകപ്പില്‍ കോമളേശ്വരന്‍ ശങ്കര്‍ എന്ന ഇന്ത്യക്കാരനായ റഫറി മൂന്ന് മൂന്ന് കളികള്‍ നിയന്ത്രിച്ചിട്ടുണ്ട്. 2010 ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഇന്ത്യന്‍ കമ്പനിയായ മഹിന്ദ്ര സത്യം കമ്പ്യൂട്ടേഴ്‌സ് ലോകകപ്പിന്റെ ഔദ്യോഗിക ഐടി സേവന ദാതാക്കളായിരുന്നു.

ആഫ്രിക്കന്‍ ലോകകപ്പില്‍ മൈതാനത്ത് ഉരുണ്ട ജബുലാനി എന്ന പന്തിന്റെ ലാറ്റക്‌സ് ബ്ലാഡര്‍ നിര്‍മിച്ചത് ദില്ലിയില്‍ നിന്നുള്ള എന്‍കെ ഇന്ത്യ എന്ന കമ്പനിയായിരുന്നു. ജബുലാനി നിര്‍മ്മിക്കാന്‍ ആവശ്യമായ റബര്‍ കൊണ്ടുപോയത് നമ്മുടെ കൊച്ച് കേരളത്തില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുണ്ട്. emeka

മുന്‍ നൈജീരിയന്‍ താരം എമേക എസ്യൂഗോ ഇന്ത്യന്‍ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാളിനും മുഹമ്മദന്‍സിനും വേണ്ടി കളിച്ചിരുന്ന താരമാണ്. ഇന്ത്യന്‍ ക്ലബ്ബുകളില്‍ കളിച്ച ശേഷമാണ് അദ്ദേഹത്തിന് 1994 ലോകകപ്പില്‍ നൈജീരിയയ്ക്ക് വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചത്.

Scroll To Top