Sunday December 04, 2016
Latest Updates

ഇന്ത്യയും പാക്കിസ്ഥാനും ഇന്റര്‍നെറ്റില്‍ സൈബര്‍ യുദ്ധം

ഇന്ത്യയും പാക്കിസ്ഥാനും ഇന്റര്‍നെറ്റില്‍ സൈബര്‍ യുദ്ധം

ന്യൂഡല്‍ഹി: ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകവേ ഇന്റര്‍നെറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സൈബര്‍ യുദ്ധവും മുറുകുന്നു. പരസ്പ്പരം വെബ്‌സൈറ്റുകള്‍ ഹാക്കുചെയ്താണ് ഇന്റര്‍നെറ്റിലെ പോര് മുറുകുന്നത്. പാക്കിസ്ഥാനില്‍ നിന്ന് നടന മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്കുചെയ്തു ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ പാക്കിസ്ഥാന്‍ റെയില്‍വെയുടെയും ഒരു യൂണിവേഴ്‌സിറ്റിയുടെയും വെബ്‌സൈറ്റ് മോഹന്‍ലാല്‍ ആരാധകര്‍ ഹാക്കുചെയ്തു.

മല്ലു സോള്‍ജിയെഴ്‌സ് എന്ന പേരിലാണ് പാക്ക് വെബ്‌സൈറ്റുകള്‍ ഹാക്കുചെയ്തത്. ഇതിനു മറുപടിയെന്നോണം ഒരു ബിജെപി എംപിയുടെയും പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെയും വെബ്‌സൈറ്റ് ഇന്നലെ ഹാക്കുചെയ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരായ സന്ദേശങ്ങളും കാര്‍ട്ടൂനുകലുമാനു ഈ വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.. മുസ്ലീങ്ങള്‍ എല്ലാവരും തീവ്രവാടികലല്ലെന്ന സന്ദേശവും ഇവര്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്കിക്കൊണ്ട് ഇന്ന് രാവിലെ പാക്കിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടിയുടെ വെബ്‌സൈറ്റ് ഇന്ത്യയില്‍ നിന്ന് ഹാക്കുചെയ്തു. കാശ്മീര്‍ ഇന്ത്യയില്‍ നിന്ന് തിരിച്ച് പിടിക്കുമെന്ന ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവനയെ പരിഹസിക്കുന്ന സന്ദേശങ്ങളും പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Scroll To Top