Wednesday December 07, 2016
Latest Updates

ഇന്ത്യയില്‍ 19,000 ഉല്‍പ്പന്നങ്ങള്‍ക്ക് ബി.ഐ.എസ് മുദ്ര; ലംഘിച്ചാല്‍ ഒരു വര്‍ഷം തടവ്

ഇന്ത്യയില്‍ 19,000 ഉല്‍പ്പന്നങ്ങള്‍ക്ക് ബി.ഐ.എസ് മുദ്ര; ലംഘിച്ചാല്‍ ഒരു വര്‍ഷം തടവ്

ന്യൂഡല്‍ഹി:ഇന്ത്യയില്‍ 19,000 ഉല്‍പ്പന്നങ്ങള്‍ക്ക് ബി.ഐ.എസ് മുദ്ര. തട്ടിപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് തടയിടാന്‍ ഇന്ത്യയില്‍ 19,000 ഉല്‍പ്പന്നങ്ങള്‍ക്ക് ബി.ഐ.എസ് മുദ്ര ഉറപ്പാക്കാന്‍ മോദി സര്‍ക്കാര്‍ ഒരുങ്ങുന്നു. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.നിലവില്‍ 107 ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് ബി.ഐ.എസ് മുദ്ര
(ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് )നിര്‍ബന്ധമാക്കിയിട്ടുള്ളത്. 


ഇതോടെ പരസ്യത്തിന്റെ അകമ്പടിയോടെയുള്ള വ്യാജ ഉല്‍പ്പന്നങ്ങളെ തടയാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. 

അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ 1986 ലെ ബി.ഐ.എസ് ആക്ടില്‍ ഭേദഗതി വരുത്തി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ 19,000 ഉല്‍പ്പന്നങ്ങള്‍ക്ക് നിയമം മൂലം ബി.ഐ.എസ് മുദ്ര നിര്‍ബന്ധമാക്കാനാണ് ഉദ്ദേശിക്കുന്നത്. നിയമം അനുസരിക്കാത്തവര്‍ക്ക് ഒരു വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും ലഭിക്കുന്ന വിധത്തിലാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ രാജ്യത്തെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നു. ഇതോടെയാണ് ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കുന്ന ബി.ഐ.എസ് മുദ്ര നിര്‍ബന്ധമാക്കാന്‍ തീരുമാനം കൈക്കൊണ്ടത്. ഒപ്പം തട്ടിപ്പു കമ്പനികളുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനാവുമെന്നും വിലയിരുത്തപ്പെടുന്നു.

Scroll To Top