Sunday December 04, 2016
Latest Updates

ഇന്ത്യയില്‍ പന്നിപ്പനിക്ക് ശമനമില്ല; രോഗനിയന്ത്രണത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നതായി മന്ത്രി

ഇന്ത്യയില്‍ പന്നിപ്പനിക്ക് ശമനമില്ല; രോഗനിയന്ത്രണത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നതായി മന്ത്രി

ഇന്ത്യയില്‍ പന്നിപ്പനി പടരുന്നു. രാജ്യത്ത് ഇതുവരെ 1,587 പേര്‍ പന്നിപ്പനി ബാധിച്ച് മരിച്ചു. മൊത്തം 27,886 പന്നിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എച്ച് 1 എന്‍ 1 വൈറസ് പടരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ വ്യക്തമാക്കി.

ജനുവരി ഒന്ന് മുതല്‍ 27,886 പന്നിപ്പനി കേസുകളാണ് രാജ്യത്തന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് രാജ്യസഭയില്‍ മന്ത്രി വ്യക്തമാക്കി. രാജ്യസ്ഥാനിലും ഗുജറാത്തിലുമാണ് ഏറ്റവും കൂടുതല്‍ പന്നിപ്പനി ബാധിതരുള്ളത്.

വൈറസ് വ്യാപനത്തെ കുറിച്ച് പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് വൈറോളജി പഠിച്ചുവരികയാണെന്നും രോഗാണുക്കളുടെ വ്യാപനം തടയാന്‍ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മരുന്നുകള്‍, മുഖാവരണം, മറ്റു സുരക്ഷാ വസ്തുക്കള്‍, വാക്‌സിനുകള്‍ എന്നിവ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയില്‍ പന്നിപ്പനി പടര്‍ന്നു പിടിക്കുന്നത് രൂക്ഷമായി തുടരുന്നു എന്ന വാര്‍ത്തകള്‍ വിദേശരാജ്യങ്ങളില്‍ എത്തിയതിന് പിന്നാലെ ഇന്ത്യയിലേക്ക് സഞ്ചരിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യക്കാരായ തൊഴിലാളികള്‍ നാട്ടിലേക്ക് പോകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Scroll To Top