Saturday December 03, 2016
Latest Updates

ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് മനുഷ്യക്കടത്ത്

ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് മനുഷ്യക്കടത്ത്

ലണ്ടന്‍:: ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്ക് കണ്ടെയ്‌നറില്‍ മനുഷ്യക്കടത്ത്. 35 ഇന്ത്യക്കാരെയാണ് കണ്ടെയ്‌നറിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഇതില്‍ ഒരാള്‍ മരിച്ചു. ഇംഗ്ലണ്ടിലെ ടില്‍ബുറി തുറമുഖത്താണ് സംഭവം. പന്ത്രണ്ട് മണിക്കൂറിലധികം കണ്ടെയ്‌നറില്‍ കഴിയേണ്ടിവന്ന ഇന്ത്യക്കാര്‍ എല്ലാവരും അവശനിലയിലാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിര്‍ജലീകരണവും ശരീരോഷ്മാവ് കുറഞ്ഞതുമാണ് ഇവരുടെ ആരോഗ്യനില വഷളാകാന്‍ കാരണം. ബെല്‍ജിയത്തിലെ സീബ്രുഗെയില്‍ നിന്നെത്തിയ കണ്ടെയ്‌നറിലാണ് ഇന്ത്യക്കാരെ കണ്ടെത്തിയത്. മനുഷ്യക്കടത്താണെന്നാണ് പ്രാഥമിക നിഗമനം. കണ്ടെയ്‌നറില്‍ അകപ്പെട്ടവരുടെ നിലവിളി കേട്ട് തുറമുഖ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഇന്ത്യക്കാരെ കണ്ടെത്തിയത്.

Scroll To Top