Wednesday December 07, 2016
Latest Updates

ഇന്ത്യയില്‍ നിന്നുള്ള പച്ചക്കറികളും മാങ്ങകളും അയര്‍ലണ്ടിലേക്കടക്കം ഇറക്കുമതി ചെയ്യുന്നത് യൂറോപ്യന്‍ യൂണിയന്‍ നിരോധിച്ചു; പ്രതിഷേധവുമായി ഇന്ത്യ

ഇന്ത്യയില്‍ നിന്നുള്ള പച്ചക്കറികളും മാങ്ങകളും അയര്‍ലണ്ടിലേക്കടക്കം ഇറക്കുമതി ചെയ്യുന്നത്  യൂറോപ്യന്‍ യൂണിയന്‍ നിരോധിച്ചു; പ്രതിഷേധവുമായി ഇന്ത്യ

ഡബ്ലിന്‍ :ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കും മാങ്ങകള്‍ക്കും
അയര്‍ലണ്ട് അടക്കം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തി. മാര്‍ച്ച് 26 നാണ് യൂറോപ്യന്‍ യൂനിയാന്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മെയ് 1 മുതല്‍ നിരോധനം നിലവില്‍ വരും. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളിലും പഴങ്ങളിലും കീടങ്ങളും,കീടനാശിനികളും കണ്ടെത്തിയെന്ന് ആരോപിച്ചാണ് നിരോധനം കൊണ്ടുവന്നത്. ഇന്ത്യന്‍ പച്ചക്കറികളിലും ഫലവര്‍ഗങ്ങലിലും കണ്ടെത്തിയ ഈ കീടങ്ങള്‍ യൂറോപ്പിലെ വിളവ് നശിപ്പിക്കുമെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നിരോധനം കൊണ്ടുവന്നത്.

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍ എല്ലാവരുടെയും സമ്മതപ്രകാരമാണ് ഇന്ത്യന്‍ പച്ചക്കറികള്‍ക് മാങ്ങകള്‍ക്കും നിരോധനം
ഏര്‍പ്പെടുത്തിയത്. 2015 അവസാനമേ ഈ നിരോധനം പുനപരിശോധിക്കാനാകൂ എന്നാണു യൂറോപ്യന്‍ യൂണിയന്റെ നിലപാട്. യൂറോപ്പിലെ പ്രത്യേക കാവാലസ്ഥ മൂലം മാങ്ങയും ചില ഇനം പച്ചക്കറികളും ഉള്‍പ്പെടെ വിവിധ കാര്‍ഷിക വിളകള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുകയാണ് പതിവ്. 265 മില്യന്‍ യൂറോയുടെ കാര്‍ഷിക വിലകളാണ് പ്രതിവര്ഷം യൂറോപ്പിലേക്ക് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് കാര്‍ഷിക വിളകള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനം ഇന്ത്യയിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകും.

പ്രതിവര്‍ഷം 1,63,37,400 ടണ്‍ മാങ്ങയാണ് ഇന്ത്യയിലെ കര്‍ഷകര്‍ ഉല്പ്പാദിപ്പിക്കുന്നത്. മാറ്റ് പച്ചക്കറികളുടെ കാര്യവും ഇതുപോലെ തന്നെ.
ഇന്ത്യന്‍ കര്‍ഷകര്‍ക്ക് മുന്നില് യൂറോപ്യന്‍ വിപണിയുടെ വാതില്‍ കൊട്ടി അടയ്ക്കുമ്പോള്‍ ഇന്ത്യന്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാകും. അതേസമയം യൂറോപ്യന്‍ യൂണിയന്‍ തീരുമാനം നീതികരിക്കാനാകില്ലെന്ന് ഇന്ത്യ പ്രതികരിച്ചു.

Scroll To Top