Monday December 05, 2016
Latest Updates

ഇന്ത്യയില്‍ നിന്നും വ്യവസായം ആകര്‍ഷിക്കാന്‍ ഐഡിഎ പദ്ധതി 

ഇന്ത്യയില്‍ നിന്നും വ്യവസായം ആകര്‍ഷിക്കാന്‍ ഐഡിഎ പദ്ധതി 

ഡബ്ലിന്‍: അയര്‍ലണ്ടിലേക്ക് ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള കൂടുതല്‍ വിദേശ കമ്പനികളെ ആകര്‍ഷിക്കാന്‍ ഐഡിഎ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നു. കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് അയര്‍ലണ്ടിലേക്ക് വ്യവസായ സംരംഭകരെ ആകര്‍ഷിക്കാന്‍ കഴിയുന്നവരെയാണ് ഐഡിഎ ജോലിക്ക് നിയമിക്കുക. 35 ഓളം ജീവനക്കാരെ ആവശ്യമുണ്ടെന്ന് ഐഡിഎ വക്താവ് അറിയിച്ചു.

ആഗോള വിപണിയില്‍ അയര്‍ലണ്ടിന്റെ പ്രാധിനിധ്യം പ്രചരിപ്പിക്കുന്നതിനും അയര്‍ലണ്ടില്‍ നിലവിലില്ലാത്ത വ്യവസായ സംരംഭങ്ങളെയും വ്യവസായ ഗ്രൂപ്പുകളെയുംആകര്‍ഷിക്കുന്നതാണ് ഐഡിഎ ജീവനക്കാര്‍ ചെയ്യേണ്ട ജോലി. വിന്നിംഗ് എബ്രോഡ് എന്ന പേരിലാണ് കൂടുതല്‍ വിദേശ കമ്പനികളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിനടപ്പിലാക്കുന്നത്.

ഇന്ത്യന്‍ നഗരങ്ങളായ മുംബൈ, ബാംഗ്‌ളൂര്‍ എന്നിവടങ്ങളിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ പ്രധാന നഗരങ്ങളില്‍ നിന്നുമാണ് ഐഡിഎ ജീവനക്കാര്‍ വ്യവസായം ആകര്‍ഷിക്കേണ്ടത്.

മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ ഒഴിവുകള്‍ കൂടാതെ ഒന്നിലധികം ഭാഷകളില്‍ പ്രാവീണ്യമുള്ളവരെയും ഐഡിഎ ജോലിയില്‍ നിയമിക്കും. വിദേശ കമ്പനികളെ
അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കുന്നതോടെ അയര്‍ലണ്ടില്‍ 10,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഐഡിഎ വക്താക്കള്‍ അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ളരാജ്യങ്ങളില്‍ നിന്ന് വിദേശ നിക്ഷേപം കൊണ്ടുവരുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സ്ഥാപനമാണ് ഐഡിഎ.

Scroll To Top