Sunday December 11, 2016
Latest Updates

ഇന്ത്യയില്‍ നിന്നും വയാഗ്ര ! ഡബ്ലിനില്‍ വില്‍പന നടത്തിയ ആള്‍ക്കെതിരെ ഐഎംബി കോടതിയിലേക്ക്

ഇന്ത്യയില്‍ നിന്നും വയാഗ്ര ! ഡബ്ലിനില്‍ വില്‍പന നടത്തിയ ആള്‍ക്കെതിരെ ഐഎംബി കോടതിയിലേക്ക്

ഡബ്ലിന്‍: ഡബ്ലിനിലെ വീട്ടില്‍ വച്ച് അനധികൃതമായി വയാഗ്ര പോലുള്ള മരുന്നുകള്‍ വില്‍പന നടത്തിയ ആള്‍ക്കെതിരെ ഐറിഷ് മെഡിസിന്‍സ് ബോര്‍ഡ് (ഐഎംബി) കോടതിയെ സമീപിച്ചു.

സെന്റ് ജോണ്‍സ് അവന്യു എന്ന വിലാസം നല്‍കി മാര്‍ക്ക് കെല്ലി എന്ന ആളാണ് ഓണ്‍ലെന്‍ വഴി അനധികൃതമായ മരുന്നു വ്യാപാരം നടത്തിയത്. ടോക്ടറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം മാത്രം വിതരണം ചെയ്യുവാന്‍ പാടുള്ള പല മരുന്നുകളും ഇയാള്‍ ആളുകള്‍ക്ക് എത്തിച്ചുകൊടുത്തിരുന്നു.

ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും വന്‍ തോതില്‍ ലൈംഗീക ഉത്തേജക മരുന്നുകള്‍ അയര്‍ലണ്ടിലേക്ക് കടത്തി കൊണ്ട് വന്നു വില്‍പ്പന നടത്തുന്നുണ്ടെന്ന് പരക്കെ ആരോപണം ഉണ്ടായിട്ടുണ്ട് .ഓണ്‍ ലൈനിലും മറ്റും ഇന്ത്യയില്‍ നിന്നുള്ള വയാഗ്രയുടെ പരസ്യം പൊടിപൊടിക്കുകയാണ് .
ഇത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത് കൊണ്ട് വ്യാപകമായ തിരച്ചില്‍ ഐ എം ബി നടത്തി വരുന്നുണ്ട് .

മരുന്നുല്‍പ്പന്നങ്ങളുടെ ചിട്ടകള്‍ യാതൊരു വിധത്തിലും പാലിക്കാതെയാണ് കെല്ലി വയാഗ്ര ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ആവശ്യക്കാര്‍ക്കെത്തിച്ചുകൊടുക്കുന്നത് . ഐഎംബിയുടെ നിര്‍ദ്ദേശങ്ങളോ അനുമതിയോകൂടാതെ ആയിരുന്നു കെല്ലിയുടെ ഓണ്‍ലൈന്‍ വ്യാപാരം. കോടതി ഏതുതരത്തിലുള്ള ശിക്ഷയാണ് ഇയാള്‍ക്ക് കൊടുക്കുക എന്നതില്‍ വ്യക്തത വന്നിട്ടില്ല.
ഐഎംബി നടത്തിയ അന്വേഷണത്തിലാണ്ഇയാള്‍ ഇത്തരത്തില്‍ അനധികൃതമായി മരുന്നു വ്യാപാരം നടത്തുന്നുണ്ടെന്ന് ഡിസ്ട്രിക്റ്റ് കോടതിക്കുമുന്‍പില്‍ തെളിഞ്ഞത്.
സെഡേറ്റീവ് ആയി ഉപയോഗിക്കുന്ന വാലിയം ഇയാള്‍ വീട്ടില്‍ നിന്നും കയറ്റുമതി ചെയ്തതായി 2011 ജൂലൈ 21ന് തെളിഞ്ഞിരുന്നു.
ഡോക്ടറുടെ കുറിപ്പു പ്രകാരം മാത്രം വിതരണം ചെയ്യേണ്ടുന്ന സിയാലിസ്, സില്‍ഡെനാഫില്‍ പോലുള്ള മരുന്നുകളും ഇയാള്‍ ഇത്തരത്തില്‍ വിതരണം ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇതേ കാലയളവില്‍ തന്നെയാണ് വയാഗ്ര വില്‍പനയും നടന്നതെന്ന് ഐഎംബി കോടതിയെ അറിയിച്ചു.
ഇത്തരം മരുന്നുകളുടെ ഉപയോഗം ആളുകളില്‍ മോശം രീതിയില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും എന്നതിനാലാണ് ഇതിന് ഡോക്ടര്‍മാരുടെ കുറിപ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. വയറുവേദന തലവേദന, കാഴ്ച പ്രശ്‌നങ്ങള്‍, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങി മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കാന്‍ ഈ മരുന്നുകള്‍ക്ക് കഴിയും.
വണ്ണം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ക്‌സെനിക്കല്‍ എന്ന മരുന്നും മാര്‍ക്ക് കെല്ലി ഇത്തരത്തില്‍ വ്യാപാരം നടത്തിയിട്ടുണ്ട്.
സിയാലിസിന്റെയും വയാഗ്രയുടെയും വില്‍പന കാണിച്ചുകൊണ്ടുള്ള പരസ്യങ്ങളും ഇയാള്‍ ഇറക്കിയിരുന്നു.
കെല്ലിയുടെ തെറ്റു സമ്മതിച്ചുകൊണ്ടും എന്നാല്‍ പിഴയടക്കാന്‍ സാവകാശം ആവശ്യപ്പെട്ടുകൊണ്ടുമാണ് കെല്ലിയുടെ വക്കീല്‍ കാതല്‍ ഒ’ ബ്രൗനെയ്ന്‍ ജഡ്ജി ജോണ്‍ ഒ’നീലിനെ സമീപിച്ചത്.
3,555 യൂറോയുടെ നഷ്ടം കേസിന്റെ ആവശ്യത്തിനു മാത്രമായി കമ്പനിക്കുണ്ടായിട്ടുണ്ടെന്നും കുറ്റവാളി പിഴയടക്കണമെന്നും വാദിച്ചുകൊണ്ട് ഐഎംബിയുടെ വക്കീല്‍ ടോം കാസിയും കോടതിയെ സമീപിച്ചിരുന്നു.
ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ഫൈന്‍ അടക്ക്രാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍ സാക്ഷികള്‍ക്കു പറയാനുള്ളത് കൂടി കേള്‍ക്കാന്‍ കോടതി തയ്യാറാവുകയായിരുന്നു. ഐഎംബിക്ക് ഫൈന്‍ ലഭിക്കുന്നതു വരെ കാത്തിരിക്കാനാണ് ജഡ്ജ് ഒ’നീല്‍ പറഞ്ഞത്. മാര്‍ക്ക് കെല്ലിയോട് ഡിസംബറിന് മുന്‍പായി കോടതിയില്‍ ഹാജരാകാനും കോടതി അറിയിച്ചിട്ടുണ്ട്.

Scroll To Top