Saturday December 03, 2016
Latest Updates

ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള ഫോണ്‍ കോള്‍ നിരക്കുകള്‍ കുറയുന്നു 

ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള ഫോണ്‍ കോള്‍ നിരക്കുകള്‍ കുറയുന്നു 

ന്യൂഡല്‍ഹി: ഐ.എസ്.ഡി നിരക്കുകള്‍ കുറയുന്നുന്നതോടെ ഇന്ത്യയില്‍ നിന്നും അയര്‍ലണ്ട് അടക്കമുള്ള എല്ലാ വിദേശ രാജ്യങ്ങളിലെയ്ക്കുമുള്ള ഫോണ്‍ കോള്‍ നിരക്കുകള്‍ കുറയ്ക്കുന്നു. ഒരു വ്യക്തിയുടെ ഫോണ്‍ കോള്‍ അന്താരാഷ്ട്ര നെറ്റ് വര്‍കിലേക്ക് കൈമാറുമ്പോള്‍ ലോക്കല്‍ ഓപ്പറേറ്റര്‍ക്ക് നല്‍കേണ്ട തുക എല്ലാവര്‍ക്കും തുല്യമാക്കിയതോടെ ഇനി വിദേശത്തേക്കുള്ള ഫോണ്‍ കോള്‍ നിരക്കുകള്‍ കുറയും.

നിലവില്‍ 8 മുതല്‍ 30 രൂപവരെയാണ് വിദേശത്തേയ്ക്ക് മിനിറ്റിന് ഫോണ്‍ ചാര്‍ജ് ഈടാക്കിയിരുന്നത്. വയര്‍ലെസ് സര്‍വീസുകള്‍ക്ക് 40 പൈസയും വയര്‍ലൈന്‍ സര്‍വീസിന് 1.20 രൂപയുമായിരിക്കും ഇനി മുതല്‍ ആക്‌സസ് ഫീസായി ഈടാക്കുകയെന്ന് ട്രായ് പ്രസ്താവനയില്‍ അറിയിച്ചു. അക്‌സസ് ഫീസ് കുറച്ചതോടെ കാളിംഗ് കാര്‍ഡ് കമ്പനികള്‍ക്ക് പ്രമൂഖ രാജ്യങ്ങളിലേയ്ക്ക് ശരാശരി 2 മുതല്‍ 10 രൂപ വരെ മിനിറ്റിന് ഐ.എസ്.ഡി കോളുകള്‍ നല്‍കാന്‍ സാധിക്കുമെന്നാണ് ട്രായ് കരുതുന്നത്. 
കൂടാതെ അന്താരാഷ്ട്ര കോള്‍ ചെയ്യാന്‍ ട്രായ് സ്വന്തമായി കാളിംഗ് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഉപഭോക്താവിന് ലോക്കല്‍ നെറ്റ് വര്‍ക്കിനെ ആശ്രയിക്കാതെ തന്നെ ട്രായുടെ കാര്‍ഡ് ഉപയോഗിച്ച് അന്താരാഷ്ട്ര നെറ്റ് വര്‍ക്കിനെ ആശ്രയിക്കാന്‍ സാധിക്കും. ട്രായ് അക്‌സസ് ഫീസ് കുറച്ചതോടെ ഇപ്പോള്‍ ഐ.എസ്.ഡി താരിഫ് കുറയ്ക്കാന്‍ ലോക്കല്‍ ഓപ്പറേറ്റര്‍മാരും നിര്‍ബന്ധിതരായിരിക്കുകയാണ്

Scroll To Top