Tuesday December 06, 2016
Latest Updates

ഇന്ത്യയില്‍ ടെലിവിഷന്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം വരുന്നു

ഇന്ത്യയില്‍ ടെലിവിഷന്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം വരുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടെലിവിഷന്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം വരുന്നു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുക, ഈ മേഖലയിലെ കുത്തകവത്ക്കരണം തടയുക എന്നിവ ലക്ഷ്യമിട്ട് കമ്യൂണിക്കേഷന്‍ കണ്‍വര്‍ജന്‍സ് ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണ്.

ബില്ല് ഉടന്‍ അവതരിപ്പിക്കുമെന്ന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് സൂചന നല്‍കിയത്. 2001-ല്‍ ബാജ് പേയി സര്‍ക്കാരിന്റെ കാലത്ത് ഈ ബില്‍ ലോക് സഭയില്‍ അവതരിപ്പിച്ചിരുന്നെങ്കിലും അതിനുശേഷം വന്ന യു.പി.എ സര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. വിവിധ മാധ്യമങ്ങളുടെ നിയന്ത്രണത്തിനായി ഏഴ് അംഗങ്ങളുള്ള കമ്മീഷനും ഒരു അപ്പലേറ്റ് അതോറിറ്റിയും രൂപവത്ക്കരിക്കണമെന്ന ശുപാര്‍ശയും ബില്ലിലുണ്ടാകും.

ഇത് കമ്യൂണിക്കേഷന്‍സ് കമ്മീഷന്‍ എന്ന പേരിലാവും അറിയപ്പെടുക. ടെലികോം, വാര്‍ത്താ സംപ്രേക്ഷണം, വിവരസാങ്കേതികവിദ്യ, നിയമം, ഉപഭോക്ത കാര്യങ്ങള്‍, സാമ്പത്തികം എന്നീ മേഖലകളിലെ വിദഗ്ധരായിരിക്കും കമ്മീഷന്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുക.

Scroll To Top