Thursday December 08, 2016
Latest Updates

ഇന്ത്യയില്‍ ജനിച്ച് ഐറിഷ് പൌരത്വം സ്വീകരിച്ചവരെ അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ് ലോട്ടോയില്‍ പരിഗണിയ്ക്കില്ല 

ഇന്ത്യയില്‍ ജനിച്ച് ഐറിഷ് പൌരത്വം സ്വീകരിച്ചവരെ അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ് ലോട്ടോയില്‍ പരിഗണിയ്ക്കില്ല 

ഡബ്ലിന്‍: ഐറിഷ് പൌരത്വമുള്ളവര്‍ക്ക് അമേരിക്കയില്‍ കുടിയേറാന്‍ സുവര്‍ണാവസരം.അമേരിക്ക നടപ്പിലാക്കുന്ന ഡൈവേഴ്‌സിറ്റി വിസ ലോട്ടറിക്ക് അപേക്ഷ ക്ഷണിച്ചു. 2016 ല്‍ അമേരിക്കയില്‍ കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ വിസയ്ക്കായി അപേക്ഷ സ്വീകരിച്ചു തുടങ്ങി. നവംബര്‍ 3 തിങ്കളാഴ്ച വരെ അപേക്ഷ നല്‍കാന്‍ സമയമുണ്ട്.ഡൈവേഴ്‌സിറ്റി.സ്‌റ്റേറ്റ്.ജിഒവി.ഒആര്‍ജി (www.dvlottery.state.gov )എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍.

എല്ലാ രാജ്യത്ത് നിന്നുമായി പ്രതിവര്‍ഷം 50,000 അപേക്ഷകര്‍ക്ക് ഗ്രീന്‍ കാര്‍ഡ്അനുവദിക്കും. എന്നാല്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ്, വടക്കന്‍ അയര്‍ലണ്ട് ഒഴികെയുള്ള യുകെ, കാനഡ, ഫിലിപ്പീന്‍സ്, സൌത്ത് കൊറിയ, വിയറ്റ്‌നാം, മെക്‌സിക്കോ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഡൈവേഴ്‌സിറ്റി വിസ ലോട്ടറിക്ക് അപേക്ഷിക്കാനാകില്ല. കാരണം ഇന്ത്യ ഉള്‍പ്പെടെ പുതിയ വിസ സ്‌കീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കുറഞ്ഞത് 50,000 കുടിയേറ്റക്കാരെങ്കിലും അമേരിക്കയില്‍ എത്തിയിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഈ സ്‌കീമില്‍ നിന്ന് ഒഴിവാക്കാന്‍ അമേരിക്ക തീരുമാനിച്ചത്.

ഇന്ത്യയില്‍ നിന്ന് അയര്‍ലണ്ടില്‍ കുടിയേറി പൌരത്വം സ്വീകരിച്ചവര്‍ക്ക് ഈ പദ്ധതി പ്രകാരം അപേക്ഷിക്കാനാവില്ല. (മുന്‍പ് പ്രസിദ്ധികരിച്ച വാര്‍ത്തയില്‍ ഐറിഷ് പൗരത്വം സ്വീകരിച്ച ഇന്ത്യാക്കാര്‍ക്കും അപേക്ഷിക്കാം എന്ന് ചേര്‍ത്തിരുന്നു.തെറ്റായി വന്നു പോയ വാര്‍ത്ത കാരണം മാന്യ വായനക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നു )ജനിച്ച രാജ്യത്തിന്റെ അടിസ്ഥാനത്തിലാണ് ലോട്ടോയില്‍ പങ്കെടുക്കാനാവുക.

2015 ല്‍ അയര്‍ലണ്ടില്‍ നിന്ന് അപേക്ഷിച്ചവരില്‍ 157 പേര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലോട്ടറി ലഭിച്ചു. വടക്കന്‍ അയര്‍ലണ്ടില്‍ നിന്നുള്ള 41 അപേക്ഷകര്‍ക്കും ഗ്രീന്‍ കാര്‍ഡ് ലഭിച്ചു. അപേക്ഷകര്‍ മതിയായ മെഡിക്കല്‍ ഫിറ്റ്‌നസും വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളരായിരിക്കണം.അപേക്ഷകന്റെയും കുടുംബാംഗങ്ങളുടെയും ഫോട്ടോ സഹിതം വേണം അപേക്ഷ സമര്‍പ്പിക്കാന്‍. 

വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ഒരു കണ്‍ഫര്‍മേഷന്‍ നമ്പര്‍ ലഭിക്കുംതുടര്‍ന്ന് വരുന്ന മെയ് മാസത്തില്‍ ഈ നമ്പര്‍ വച്ച് വെബ്‌സൈറ്റില്‍ അപേക്ഷ സ്വീകരിക്കപ്പെട്ടോ എന്ന് പരിശോധിക്കേണ്ടതാണ്.

Scroll To Top