Wednesday December 07, 2016
Latest Updates

ഇന്ത്യയില്‍ കൂടുതല്‍ കാറുകള്‍ വിറ്റഴിക്കാന്‍ വോള്‍വോ; ഇക്കൊല്ലം അവതരിപ്പിക്കുന്നത് നാല് പുതിയ മോഡലുകള്‍

ഇന്ത്യയില്‍ കൂടുതല്‍ കാറുകള്‍ വിറ്റഴിക്കാന്‍ വോള്‍വോ; ഇക്കൊല്ലം അവതരിപ്പിക്കുന്നത് നാല് പുതിയ മോഡലുകള്‍

മുംബൈ: സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോ ഇന്ത്യയില്‍ ഇക്കൊല്ലം 2,000 കാറുകള്‍ വിറ്റഴിക്കാന്‍ പദ്ധതി. കഴിഞ്ഞ കൊല്ലം 1,200 കാറുകളാണ് വോള്‍വോ വിറ്റത്. ഇതാണ് ഇക്കൊല്ലം 2,000 കാറുകളായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

2007ലാണ് വോള്‍വോ ഇന്ത്യയില്‍ അവരുടെ സാന്നിദ്ധ്യം അറിയിച്ചത്. ഇനി കമ്പനിയുടെ അടുത്ത ലക്ഷ്യം ഇന്ത്യയില്‍ ഒരു പ്ലാന്റ് നിര്‍മ്മിക്കലാണ്. ഇന്ത്യയില്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതോടെ കൂടുതല്‍ വാഹനങ്ങള്‍ ഉത്പാദിപ്പിക്കാനും അതുവഴിയായി വില്‍പ്പന വര്‍ദ്ധിപ്പിക്കാനും വോള്‍വോയ്ക്ക് സാധിക്കും. എന്നാല്‍ ഇത് എപ്പോഴായിരിക്കുമെന്നോ എത്ര സമയമെടുക്കുമെന്നോ വ്യക്തമല്ല. ഇന്ത്യയിലെ വില്‍പ്പനയില്‍ സ്ഥിരത കൈവരിക്കുന്ന അവസരത്തിലാകും വോള്‍വോ ഇത്തരമൊരു നീക്കത്തിലേക്ക് കടക്കുക എന്നാണ് സൂചനകള്‍.

ഈ വര്‍ഷം ഇന്ത്യയില്‍ നാല് പുതിയ മോഡലുകള്‍ കമ്പനി പുറത്തിറക്കുന്നുണ്ട്. എക്‌സ് സി90 എന്ന ലക്ഷ്വറി മോഡലും ഇക്കൊല്ലം പുറത്തിറക്കാന്‍ വോള്‍വോയ്ക്ക് പദ്ധതിയുണ്ട്. നിലവില്‍ അഞ്ച് ലക്ഷ്വറി മോഡല്‍ കാറുകളാണ് വോള്‍വോയ്ക്കുള്ളത് വോള്‍വോ എസ്80, എസ്60, എക്‌സ്‌സി60, വി40, എക്‌സ്‌സി90 എന്നിവയാണിത്. ഈ മോഡലുകള്‍ക്കൊപ്പമാണ് എക്‌സ്‌സി 90 കൂടി എത്തുന്നത്. ഇതോടെ ഇന്ത്യയില്‍ വോള്‍വോ വിറ്റഴിക്കുന്ന ലക്ഷ്വറി മോഡലുകളുടെ എണ്ണം ആറാകും.

Scroll To Top